മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും കൈകളിൽ കരുവാളിപ്പ് ഉണ്ടാകും. മഴക്കാലത്തെ അപക്ഷിച്ച് വേനൽക്കാലത്ത് ഇതൽപ്പം കൂടുതൽ ആയിരിക്കും. ചർമ്മത്തിനായ് നിങ്ങൾ മാസ്ക്ക് ഉപയോഗിക്കാറില്ലേ ? അതുപോലെ ചില മാസ്ക്കുകൾ കൈകളിൽ നൽകാം. ഇത് കരുവാളിപ്പ് അകറ്റുന്നതിനും, ചർമ്മം മൃദുവാക്കുന്നതിനും സഹായിക്കും.
ചേരുവകൾ
- തൈര്
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
- ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ബൗൾ തൈര് ചേർത്തിളക്കുക.
- ഈ മിശ്രിതം കൈകളിൽ കരുവാളിപ്പ് ഉള്ള ഇടങ്ങളിൽ പുരട്ടുക.
- ഇരുപത് മുതൽ ഇരുപത്തഞ്ചു മിനിറ്റു വരെ ഉണങ്ങാൻ കാത്തിരിക്കുക
- ശേഷം കഴുകി കളയുക.
- ചർമ്മം സ്വഭാവിക നിറം കൈവരിക്കുന്നതു വരെ കുറച്ചു ദിവസം ഇങ്ങനെ ചെയ്യുക.
ഗുണങ്ങൾ
- പ്രകൃതിദത്തമായ ഒരു മരുന്നു തന്നെയാണ് മഞ്ഞൾ. ആന്റിഓക്സിഡന്റ്, ആൻ്റി ബാക്ടീരിയൽ സവിശേഷതകളാൽ സമ്പന്നമാണിത്. മൃതചർമ്മത്തെ അകറ്റി സ്വഭാവിക നിറം നൽകുന്നതിനു സഹായിക്കുന്നു.
- തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ ഉണ്ട്. ചർമ്മം വരണ്ട് പോകുന്നത് തടഞ്ഞ് മൃതകോശങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
content highlight: hand-mask-for-tanning