Celebrities

കഴിച്ച പ്ലേറ്റ് എടുത്തുകൊണ്ടു പോകുമ്പോള്‍ ദേഷ്യപ്പെടുമെന്ന് പ്രേം, അതാണ് ശീലമെന്ന് സ്വാസിക

ഞാന്‍ വിചാരിക്കും എന്തിനാണ് ഇപ്പോള്‍ ദേഷ്യപ്പെടുന്നത്, ഞാന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന്

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. സിനിമ സീരിയല്‍ അഭിനയത്തിലൂടെയും സ്റ്റേജ് ഷോ അവതരണത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സ്വാസിക. തെലുങ്ക്, തമിഴ് സീരിയല്‍ താരം പ്രേം ജേക്കബ്ബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. ഇപ്പോള്‍ ഇതാ വിവാഹത്തിന് ശേഷമുളള ഇരുവരുടെയും ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരജോടികള്‍.

‘കഴിച്ചിട്ട് പ്ലേറ്റ് എടുത്തുകൊണ്ടു പോകുമ്പോള്‍ അവള്‍ ദേഷ്യപ്പെടും. എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിക്കും. ഞാന്‍ കഴുകിക്കോളാം എന്ന് പറഞ്ഞ് എന്റെ പ്ലേറ്റ് എടുത്തുകൊണ്ടു പോകും. ഞാന്‍ ആകെ ചെയ്യുന്ന ഒരു ജോലിയാണത് സ്വന്തം പ്ലേറ്റ് കഴുകുക എന്നുള്ളത്. പക്ഷേ അത് സമ്മതിക്കില്ല. അതും വളരെ ദേഷ്യത്തോടെയാണ് പറയുന്നത്. ഇനിയിപ്പോള്‍ ഞാന്‍ അറിയാതെ പ്ലേറ്റ് പോയി കഴുകി കഴിഞ്ഞാല്‍, പിന്നെ ദേഷ്യം ആയിരിക്കും മുഖം മൊത്തം. ഞാന്‍ വിചാരിക്കും എന്തിനാണ് ഇപ്പോള്‍ ദേഷ്യപ്പെടുന്നത്, ഞാന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന്. നല്ല കാര്യം ചെയ്യുമ്പോഴും ദേഷ്യപ്പെടും.’, പ്രേം പറഞ്ഞു.

 ‘ഞാന്‍ വീട്ടില്‍ ഒരുപാട് ആളുകളുടെ കൂടെ താമസിച്ചതുകൊണ്ട് എനിക്ക് ഇഷ്ടമാണ് വിളമ്പിക്കൊടുക്കുന്നതും അതുകഴിഞ്ഞ് അവര്‍ കഴിച്ചുകഴിഞ്ഞു പ്ലേറ്റ് എടുത്ത് കഴുകി വയ്ക്കുന്നതും, അതുപോലെതന്നെ അവര്‍ ഇരിക്കുന്ന സ്ഥലത്ത് കോഫി ആണെങ്കിലും സ്വീറ്റ് ആണെങ്കിലും ഒക്കെ അവിടെ കൊണ്ട് കൊടുക്കുന്നതും. അതാണ് നമ്മുടെ ഒരു ശീലം’ സ്വാസിക മറുപടി നല്‍കി.

സീത എന്ന സീരിയലിലൂടെയാണ് സ്വാസിക സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. അടുത്തകാലത്താണ് താരം വിവാഹിതയായത്. ജാതിയും മതവും ഒന്നും നോക്കാതെ തനിക്ക് പ്രിയപ്പെട്ട ഒരാളെ തന്നെയാണ് താരം തന്റെ വരനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഒരു ബീച്ച് വെഡിങ് ആണ് നടന്നത്. മലയാളം സീരിയല്‍ മേഖലയിലാണ് സ്വാസിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കില്‍ തെലുങ്ക്, തമിഴ് സീരിയല്‍ മേഖലയിലെ സജീവ സാന്നിധ്യമാണ് ഭര്‍ത്താവ് പ്രേം.

STORY HIGHLIGHTS: Prem Jacob about Swasika Vijay