മുഖത്തെ അമിത രോമവളർച്ച നിങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ… ബ്ലീച്ചാണ് പലരും ഇതിനു പരിഹാരമായി ആശ്രയിക്കുന്നത്. വിപണിയിൽ ലഭ്യമായ ഉത്പന്നങ്ങൾ ഉപയോഗിച്ചോ പാർലറുകൾ തേടി പോയോ ഇതിനു പരിഹാരം കാണാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ, വീട്ടിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കിയാലോ…
ചേരുവകൾ
കടല മാവ് – 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1 ടേബിൾസ്പൂൺ
തൈര് അല്ലെങ്കിൽ പാൽ – 2 ടേബിൾസ്പൂൺ
തേൻ – 1 ടേബിൾസ്പൂൺ
നാരങ്ങ നീര് – ഏതാനും തുള്ളി
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കടലമാവ്, മഞ്ഞൾപൊടി, തൈര് അല്ലെങ്കിൽ തേൻ, നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാക്കുക. പേസ്റ്റിന് കട്ടി കൂടുതലാണെങ്കിൽ കുറച്ച് റോസ് വാട്ടർ ചേർക്കുക. രോമങ്ങളുള്ള ഭാഗത്ത് ഈ പേസ്റ്റ് തേച്ചുപിടിപ്പിക്കുക. 10-15 മിനിറ്റിനുശേഷം പതിയെ സ്ക്രെബ് ചെയ്യുക. അതിനുശേഷം കഴുകി കളയുക. തുടർന്ന് ഒരു മോയിസ്ച്യുറൈസർ പുരട്ടുക. ആഴ്ചയിൽ രണ്ടു മൂന്നു തവണ ചെയ്യുക. മുഖത്ത് ഉപയോഗിക്കുന്നതിനു മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്.
content highlight: reduce-facial-hair