പരസ്യങ്ങളിലേതു പോലെ തിളക്കമുള്ള മുടി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. അതിനുവേണ്ടി വിപണിയിലുള്ള പല ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിച്ചു കാണും. അതിനുപുറമെ ബ്യൂട്ടി പാർലറുകളിൽ കയറിയിറങ്ങിയിട്ടുണ്ടാകും. എന്നാൽ ആ തിളക്കം നിങ്ങൾക്ക് ഇനിയും സ്വന്തമാക്കാൻ കഴിഞ്ഞില്ലേ.. അധികം ചിലവില്ലാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് മുടിക്ക് തിളക്കം നൽകാം. അതിനുവേണ്ടി നിങ്ങളുടെ ദിനചര്യയിലാണ് മാറ്റം വരുത്തേണ്ടത്. മുടിയിൽ അത്ഭുതകരമായ മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം
മുടി നനഞ്ഞിരിക്കുമ്പോൾ ചീപ്പ് ഉപയോഗിക്കുക, ഉണങ്ങിയശേഷം മാത്രം ബ്രഷ്
വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് നനഞ്ഞ മുടി ചീകുക. നനഞ്ഞ മുടിയിൽ ബ്രഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടി പൊട്ടുന്നതിനും പുറം പാളിക്ക് കേടുപാടുകൾ വരുത്തുന്നതിനും അറ്റം പിളരുന്നതിനും പൊട്ടുന്നതിനും ഇടയാക്കും. മുടി ഉണങ്ങിയശേഷം മാത്രം ബ്രഷ് ഉപയോഗിക്കുക.
മുടി ഉണക്കാൻ ടവലിനു പകരം കോട്ടൺ ടീ ഷർട്ട് ഉപയോഗിക്കുക
മുടി ഉണക്കുന്നതിന് ടവലിനു പകരം കോട്ടൺ ടീ ഷർട്ട് ഉപയോഗിക്കുക. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും കുരുക്കുകളുണ്ടാകുന്നത് തടയാനും സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിലും രൂപത്തിലും മാറ്റം വരുത്താൻ കഴിയും.
ചൂടുവെള്ളം കൊണ്ട് മുടി കഴുകരുത്
മുടി എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകുക. ചൂടുവെള്ളം മുടി പൊഴിയുന്നതിന് ഇടയാക്കും. അതേസമയം, തണുത്ത വെള്ളം മുടി കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.
content highlight: tricks-to-get-shiny-hair-at-home