ചർമ്മത്തിൽ മുഖക്കുരു, പാടുകൾ, വരൾച്ച, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നത് ജീവിതരീതിയിലെ മാറ്റങ്ങളും വർധിച്ച മലിനീകരണവുമാണ്. ഇതിൽ നിന്ന് മോചനം നേടുന്നതിന് വിപുലമായ ചർമ്മസംരക്ഷണവും പരിചരണവും ആവശ്യമാണ്. എന്നാൽ ജീവിത രീതിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തേണ്ടതും വളരെ പ്രധാനമാണ്. അത്തരത്തിൽ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കി നിർത്താൻ കഴിയും.
നമ്മൾ കഴിക്കുന്ന ഭക്ഷണവും ചർമ്മത്തിൻ്റെ ആരോഗ്യവും തമ്മിൽ അതിയായ ബന്ധമുണ്ട്. അതിനാലാണ് ചിലർക്ക് അമിതമായി എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുഖക്കുരു ഉണ്ടാകുന്നത്. അങ്ങനെയെങ്കിൽ മികച്ച സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിനു പകരം ചർമ്മാരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്നു കണ്ടെത്തുക. അത്തരത്തിലുള്ള 10 ഭക്ഷണങ്ങളാണ് ഡോ. ജെനിൻ തൻ്റെ ഇൻസ്റ്റ്ഗ്രാം പേജിലൂടെ പരിചയപ്പെടുത്തുന്നത്.
മഞ്ഞൾ
മഞ്ഞൾ ഒരു മികച്ച ആൻ്റിഓക്സിഡൻ്റാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും. ചർമ്മത്തിന്റെ കരുവാളിപ്പ് മാറ്റാൻ മഞ്ഞൾ വളരെ ഗുണകരമാണ്.
മത്തി
ചർമ്മത്തിനും, കോശങ്ങൾക്കും, കാഴിച്ച ശക്തിക്കും ഗുണം ചെയ്യുന്ന ഈ കൊഴുപ്പിൻ്റെ ഒരു മികച്ച ഉറവിടമാണ് മത്തി.
മുട്ട
ചർമ്മത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്ന വൈവിധ്യമാർന്നതും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണമാണ് മുട്ട. അവ പ്രോട്ടീന്റെ നല്ല സ്രോതസ്സാണ്. ആരോഗ്യമുള്ള ചർമ്മകോശങ്ങളെ നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ എ, ഇ എന്നിവ ഇവയിലുണ്ട്.
അവോക്കാഡോ
ചര്‍മ്മത്തിന്റെ സ്വഭാവികമായ മോയിസ്ച്യുറൈസ് ബാരിയര്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. അവോക്കാഡോയിൽ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തെ ജലാംശം നിലനിർത്താനും മൃദുലമാക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ, സി എന്നിവ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
മാംസം
വിറ്റാമിൻ ബി 12 ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ സന്തുലനം സാധ്യമാക്കുന്ന ഇതാണ്. ആ വിറ്റാമിൻ്റെ അപര്യാപ്തത രോഗപ്രിതിരോധ ശേഷിയെ ബാധിക്കുകയും അനീമിയ പോലെയുള്ള രോഗാവസ്ഥയ്ക്കു കാരണമാവുകയും ചെയ്യും. ഇതിൻ്റെ കുറവു മൂലം ചർമ്മത്തിൽ മങ്ങലും പാടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ബ്രസീൽ നട്സ്
സെലിനിയം, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ചർമ്മത്തിനു മാത്രമല്ല ഹൃയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം എന്നിവയിൽ വരെ ഇത് സ്വാധീനം ചെലുത്തുന്നു.
മത്തങ്ങ
വിറ്റാമിൻ സി മത്തങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാ കരോട്ടിൻ ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു. ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പാടുകളും മറ്റും തടഞ്ഞ് ചർമ്മത്തിൻ്റെ തിളക്കം നിലനിർത്തുന്നു.
ഒലിവ് ഓയിൽ
ഒലിവ് എണ്ണയിൽ ആൻ്റി ഓക്സിഡൻ്റുകൾ പോളിഫീനോൾസ് എന്നിവ അടങ്ങിയിരിക്കുന്ന. ഇത് മുഖത്തെ ഈർപ്പം നിലനിർത്തി അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ തടയുന്നു.
സ്പിനച്
വൈറ്റമിന്‍ സി, ഇ തുടങ്ങി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നവയാണ് സ്പിനച്. ജലാംശം അധികമുള്ള ഇവ ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തും.
ബെൽ പെപ്പെർ
ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അവശ്യമായ കൊളാജൻ്റെ ഉത്പാദനത്തെ സഹായിക്കുന്ന വിറ്റാമിൻ സി ഇതിൽ അടങ്ങിയിരിക്കുന്നു.
content hiten-best-foods-for-healthy-skinghlight: