സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിനുവേണ്ടി ഏതറ്റം വരെയും പോകുന്ന ചിലരെ നമ്മള്‍ സ്ഥിരം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഈ വീഡിയോയും വാഹനങ്ങളിലെ സാഹസിക യാത്ര തന്നെയാണ് കാണിക്കുന്നത്. ബൈക്കുകളിലും കാറുകളിലും സാഹസികമായി ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോസിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേരിടാറുണ്ട്. അത്തരത്തില്‍ ഒരു ബൈക്കിന്റെ മുകളില്‍ കമഴ്ന്നു നിന്നുകൊണ്ട് പുഷ് അപ്പ് എടുക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.
വളരെ സ്പീഡില്‍ ഒരു റോഡില്‍ കൂടെ പോകുന്ന ബൈക്കിനെയും ബൈക്കിന്റെ മുകളില്‍ കമഴ്ന്നു നിന്നു കൊണ്ട് പുഷ്അപ്പ് എടുക്കുന്ന യുവാവിനെയുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നമസ്‌തേ ഇന്ത്യ എന്നും വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. ബാഗ്രൗണ്ട് മ്യൂസിക്കോടുകൂടിയാണ് യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാദവ് എന്ന് പേരുള്ള യുവാവിനെയാണ് ഈ വീഡിയോയില്‍ കാണുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം സോഷ്യല്‍ മീഡിയയില്‍ 210000 ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ടെന്ന് പറയുന്നു.
യാദവ് സ്ഥിരമായി ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്ന വ്യക്തിയാണെന്നും അടുത്തിടെ ഇയാളുടെ വാഹനം പോലീസ് പിടിച്ചെടുത്തു എന്നും എന്നാല്‍ ഇപ്പോഴും വീഡിയോ ഇടുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും നിമിഷനേരം കൊണ്ട് വൈറലായ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഈ മനുഷ്യന്‍ ആളുകളുടെ ജീവന് ഭീഷണിയാണ്’എന്ന് ഒരാള്‍ കമന്റ് വിഭാഗത്തില്‍ കുറിച്ചു. മറ്റൊരാള്‍ കുറിച്ചിരിക്കുന്നത് ‘ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കണം’എന്നാണ്.
STORY HIGHLIGHTS: man performs risky push-ups on moving bike