അടുത്തിടെയായിരുന്നു മലയാളത്തിന്റെ യുവ നായിക അപര്ണദാസിന്റെയും നടന് ദീപക് പറമ്പോലിന്റെയും വിവാഹം. വിവാഹവാര്‍ത്ത പുറത്തുവന്നതോടെ വലിയ ഞെട്ടലില്‍ ആയിരുന്നു ആരാധകര്‍. ഇരുവരുടെയും വിവാഹ വീഡിയോകളും വിവാഹ ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ തങ്ങളുടെ വിവാഹത്തിന് എന്താണ് ശരിക്കും സംഭവിച്ചത് എന്ന് പറയുകയാണ് നടി അപര്‍ണ ദാസ്.
‘ഞങ്ങള്‍ കുറച്ചുകാലമായിട്ട് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. വളരെ പരിചയമുള്ള ആള്‍ക്കാരാണ്. ഫാമിലിക്കും അറിയാം. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നു എന്നുള്ളത് സൈഡിലൂടെ അങ്ങനെ പോകട്ടെ എന്നായിരുന്നു. അത് പേഴ്സണല്‍ ലൈഫ് അത് ആ വഴി പോകട്ടെ പിന്നെ ഇത് ബാക്കിയുള്ള കാര്യങ്ങള്‍ എന്നായിരുന്നു. അതുകൊണ്ടാണ് അധികം പബ്ലിസിറ്റി കൊടുക്കാഞ്ഞത്. നമ്മള് കല്യാണം കുറച്ച് ക്വയറ്റ് ആയിട്ട് ചെയ്യാം എന്ന് വിചാരിച്ചതാണ്. പക്ഷെ നമ്മുടെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് ആരോ എടുത്ത് സ്റ്റോറിയിട്ടു. അതാണ് സംഭവിച്ചത്. അത് ആരാണ് സ്റ്റോറി ഇട്ടത് എന്ന് എനിക്കറിയില്ല. നമ്മുടെ വീട്ടുകാര്‍ പോയി ക്ഷണിച്ച സമയത്ത് ആരോ എടുത്ത് സ്റ്റോറി ഇട്ടതാണ്.’
View this post on Instagram
‘ഞാന്‍ കല്യാണം വിളിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പലരും എന്നോട് ഇങ്ങോട്ട് ചോദിച്ചു, കല്യാണം ആയോ.. ഇന്‍വിറ്റേഷന്‍ കാര്‍ഡ് കണ്ടു എന്ന്. അങ്ങനെയാണ് അത് ഒരു വലിയ സംഭവമായി മാറിയത്. അല്ലെങ്കില്‍ ഇത് വളരെ കുറച്ചു പേര് മാത്രം അറിഞ്ഞു അങ്ങനെ പോകണ്ട ഒരു ചെറിയ സംഭവം ആയിരുന്നു. പക്ഷെ അത് കുറേ ഷെയറും കുറെ വീഡിയോയും ഒക്കെയായി. എന്നെ അറിയാത്തവര്‍ വരെ, കല്യാണത്തിന്റെ വീഡിയോ കണ്ടു കേട്ടോ എന്നുവരെ പറയുന്നു.’ അപര്‍ണ ദാസ് പറഞ്ഞു.
അപര്‍ണയുടേയും ദീപക് പറമ്പോലിന്റേയും വിവാഹം ഈ കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു. ആരാധകരെ മുഴുവന്‍ ഞെട്ടിപ്പിച്ച ഒരു വിവാഹം തന്നെയായിരുന്നു ഇരുവരുടേയും വിവാഹത്തിനു ശേഷവും താരം സിനിമയില്‍ സജീവമായി തുടരുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസനൊപ്പം സീക്രട്ട് എന്ന സിനിമ റിലീസ് ചെയ്തു. ഇനി അര്ജുന് അശോകനൊപ്പം അഭിനയിക്കുന്ന ആനന്ത് ശ്രീബാല എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. പ്രിയന് ഓട്ടത്തിലാണ്, ആദികേശവ, സീക്രട്ട് ഹോം തുടങ്ങിയ ചിത്രങ്ങളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Aparna Das about her wedding