കൊച്ചുകുട്ടികളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ചിലതാകട്ടെ രസകരമായതാകും എന്നാല്‍ ചിലത് ചിലപ്പോള്‍ ഞെട്ടിക്കുന്നതും ആകാം. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വളരെ വിമര്‍ശനാത്മകമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു നവജാതശിശുവിന്റെ കൈകൊണ്ട് രക്ഷിതാവ് കുട്ടിയുടെ പാല്‍ക്കുപ്പി കഴുകുന്ന ഒരു വീഡിയോ ആണ് ഇത്.
बाल मजदूरी 😭🤐 pic.twitter.com/tHHMEvnItV
— Prof cheems ॐ (@Prof_Cheems) September 24, 2024
ഒരു യുവതി നവജാതശിശുവിന്റെ കൈയെടുത്ത് പാല്‍ക്കുപ്പിയുടെ അകത്തേക്ക് വയ്ക്കുന്നു. ഡിഷ്‌വാഷ് പോലെയുള്ള പതഞ്ഞ ദ്രാവക രൂപത്തിലുള്ള വെളളവും കുപ്പിയില്‍ കിടപ്പുണ്ട്. ഇതിലേക്ക് കുട്ടിയുടെ കൈയിട്ടുകൊണ്ട് കുപ്പി കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുപ്പി മാത്രമല്ല കുപ്പിയുടെ അടപ്പിലേക്കും കുഞ്ഞിന്റെ കൈ ഇടുന്നുണ്ട്. കുപ്പിയുടെ അടപ്പിന്റെ കൂര്‍ത്ത ഭാഗത്തേക്ക് കുഞ്ഞിന്റെ വിരല്‍ കയറ്റുന്നതും അവിടം കഴുകുന്നതുപോലെ കാണിക്കുന്നതും വീഡിയോയില്‍ കാണാം. യുവതി കുട്ടിയുടെ കൈ പതഞ്ഞ ദ്രാവകത്തിലേക്ക് ഇട്ട് കുപ്പികള്‍ കറക്കുകയാണ് ചെയ്യുന്നത്.
ഇതിനോടകം തന്നെ ഈ ക്ലിപ്പ് 1.7 മില്യണ്‍ വ്യൂസും 10,000 ലൈക്കുകളും നേടിക്കഴിഞ്ഞു. ആളുകള്‍ കമന്റ് സെക്ഷനില്‍ അഭിപ്രായങ്ങളും പങ്കുവെച്ചിട്ടുണ്ട്. വിഡിയോയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നവജാത ശിശുക്കള്‍ക്ക് ഡിഷ് സോപ്പുകള്‍ വളരെ ദോഷകരമാണെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടിരുന്നു. ഒന്നും സൗജന്യമായി ലഭിക്കുന്നില്ലെന്ന് രക്ഷിതാവ് കുട്ടിയെ പഠിപ്പിക്കുകയാണെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഈ നവജാതശിശുവിന്റെ രക്ഷിതാവിന് നേരെ നിരവധി ഉപയോക്താക്കള്‍ വിരല്‍ ചൂണ്ടി, കുഞ്ഞിനെ മുതലെടുക്കുന്നതിന് അവള്‍ ഉത്തരവാദിയാണെന്ന് അവകാശപ്പെട്ടു.
STORY HIGHLIGHTS: A Parent Using Newborn’s Hands To Clean Bottles