Celebrities

‘ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി’; അനിഖയെ വിടാതെ സോഷ്യൽമീഡിയ | anikha-surendran-gets-trolled

ജൂനിയർ നയന്‍താര എന്ന പേരും അനിഖ നേടിയിട്ടുണ്ട്

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അനിഖ. ജയറാമും മംമ്ത മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തിയ കഥ തുടരുന്നു ആയിരുന്നു ആദ്യ സിനിമ. അഞ്ജു സുന്ദരികളിലൂടെ കയ്യടി നേടിയ അനിഖ അധികം വെെകാതെ തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന ബാലതാരമായി മാറുകയായിരുന്നു. അഞ്ചു സുന്ദരികളിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അനിഖയെ തേടിയെത്തിയിരുന്നു.

തമിഴില്‍ അജിത്ത്, നയന്‍താര തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടി. മലയാളത്തിലും മമ്മൂട്ടിയടക്കമുള്ളവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നയന്‍താരയുടെ മകളായും ചെറുപ്പകാലവുമൊക്കെ അഭിനയിച്ച് കയ്യടി നേടിയതോടെ ജൂനിയർ നയന്‍താര എന്ന പേരും അനിഖ നേടിയിട്ടുണ്ട്.

മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബൊമ്മയിലൂടെയാണ് അനിഖ നായികയാകുന്നത്. പിന്നീട് ഓ മെെ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി എത്തി. ധനുഷ് സംവിധാനം ചെയ്യുന്ന നീക്ക്, വാസുവിന്‍ ഗർഭിണികള്‍, തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. സോഷ്യല്‍ മീഡിയയിലെ താരമാണ് അനിഖ. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും വെെറലായി മാറാറുണ്ട്.

അതേസമയം ബാലതാരമായി സിനിമയിലെത്തിയ അനിഖയെ ഇപ്പോഴും പലരും ആ കണ്ണിലൂടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഗ്ലാമറസായുള്ള വേഷങ്ങള്‍ ധരിച്ചെത്തുമ്പോള്‍ പലപ്പോഴും അനിഖയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവങ്ങളുണ്ടാകാറുണ്ട്. എങ്കിലും കമന്റുകളെയൊന്നും വകവെക്കാതെ മുന്നോട്ട് പോവുകയാണ് അനിഖ. അധികം വെെകാതെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറാന്‍ അനിഖയ്ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഭാവി താരമായാണ് സിനിമാ ലോകം അനിഖയെ കാണുന്നത്.

കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയായ കപ്പിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു അനിഖ. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ വീഡിയോയില്‍ താരം ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും പരിഹാസവുമൊക്കെ നേരിടുന്നത്.

കറുത്ത ടോപ്പും റിപ്പ്ഡ് ജീന്‍സുമായിരുന്നു അനിഖയുടെ വേഷം. പക്ഷെ താരത്തിന്റെ വേഷം സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്ക് ഇഷ്ടമായില്ല. പിന്നാലെ കമന്റിലൂടെ താരത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു ഇക്കൂട്ടര്‍. നിരവധി പേരാണ് കമന്റിലൂടെ താരത്തെ വിമര്‍ശിക്കുന്നത്. പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അനിഖയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ നടത്തുന്നുണ്ട്.

‘ഇവള്‍ വീട്ടില്‍ നിന്നും വന്നത് മുട്ടുകാലില്‍ ആണോ?, ക്യൂട്ട്‌നെസ് വാരി എറി, ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട് ലുക്ക് അല്ല കീറ ലുക്കില്‍ എന്ന് വേണം പറയാന്‍, ഇവളെ പട്ടി കടിച്ചോ? ദാരിദ്ര്യം, മോളുടെ പാന്റ്‌സില്‍ എലി കടിച്ചോ? വരുന്ന വരവില്‍ ആരെങ്കിലുമൊന്നു മുട്ട് കുത്തിച്ചിട്ടുണ്ടാകും. കീറിയത് അറിഞ്ഞിട്ടുണ്ടാകില്ല.’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

content highlight: anikha-surendran-gets-trolled