Celebrities

‘വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ്, പക്ഷേ വര്‍ക്കായില്ല; 14 വര്‍ഷത്തിന് ശേഷവും എനിക്കൊരു ജീവിതം ഉണ്ടാകരുത് എന്നാണോ’? amrutha-suresh-on-her-relationship-with-gopi-sundar

ഈ സമയം അപ്പുറത്തും വിവാഹം നടന്നിരുന്നു

ഒരു മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃത സുരേഷും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. 2019ൽ ഇവർ വിവാഹമോചിതരായി. അന്ന് ഏഴു വയസുള്ള ഏകമകളെ അമ്മയ്‌ക്കൊപ്പം വിടാനായിരുന്നു ഇവര്‍ തമ്മില്‍ ധാരണയായത്.

വർഷങ്ങൾക്ക് ശേഷം സംഗീത സംവിധായകന്‍ ഗോപി സുന്ദറും അമൃതയും പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന്റെ പേരില്‍ ഇപ്പോഴും അമൃതയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിഡിയോയിൽ അതിനെ കുറിച്ച് സംസാരിക്കുമാകയാണ് അമൃത .

”പതിനാല് വര്‍ഷത്തിന് ശേഷം ഞാനൊരു റിലേഷന്‍ഷിപ്പിലേക്ക് വന്നു. നിങ്ങളോടെല്ലാവരോടും തുറന്ന് പറയുകയും ചെയ്തിരുന്നു. ആസമയത്ത് സ്‌നേഹിക്കപ്പെടുന്നതായി എനിക്ക് തോന്നി. ഞങ്ങള്‍ക്കിടയില്‍ സംഗീതം ഉണ്ടായിരുന്നു. ഇത്രയും ട്രൊമാറ്റിക് ആയൊരു റിലേഷന്‍ഷിപ്പിന് ശേഷം മറ്റൊരു റിലേഷന്‍ഷിപ്പിലേക്ക് പോകുമ്പോള്‍ അത് കുളമാകരുതേ എന്ന പ്രാര്‍ത്ഥിച്ചല്ലേ ആരും അതിലേക്ക് കടക്കുകയുള്ളൂ. ഞാനും അങ്ങനെയായിരുന്നു. ഈ സമയം അപ്പുറത്തും വിവാഹം നടന്നിരുന്നു. പക്ഷെ ഞാന്‍ എവിടെയെങ്കിലും വന്ന് സംസാരിച്ചിട്ടില്ല. അതൊരു മൂന്നാം വിവാഹം ആയിരുന്നുവെന്ന് പോലും ഞാന്‍ ഇതുവരേയും എവിടേയും സംസാരിച്ചിട്ടില്ല.

പക്ഷെ ഒരു പോയന്റ് എത്തിയപ്പോള്‍ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് സ്‌നേഹത്തോടേയും പരസ്പര ബഹുമാനത്തോടെയും രണ്ട് പേരും പിരിയുകയായിരുന്നു. പലരും പറഞ്ഞത് മകളെ വിട്ടിട്ട് പോയി എന്നായിരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് 14 വര്‍ഷത്തിന് ശേഷവും എനിക്കൊരു ജീവിതം ഉണ്ടാകരുത് എന്നാണോ? വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് പക്ഷെ വര്‍ക്കായില്ല. അതിന്റെ പേരില്‍ എനിക്ക് ഇപ്പോഴും ഗോപിയണ്ണന്‍ എവിടെ ഗോപിയണ്ണന്‍ ഇട്ടിട്ടു പോയോ എന്നുള്ള കമന്റുകളാണ് വരുന്നത്. പാപ്പുവിന്റെ വീഡിയോയിലും കാണാം. ആ കുഞ്ഞിന് എത്രത്തോളം വേദനിക്കും?

രണ്ടാമത്തെ റിലേഷന്‍ഷിപ്പിന്റെ പേരിലാണ് നിങ്ങള്‍ എന്നെ വൃത്തികെട്ട സ്ത്രീയാക്കുന്നത്. പക്ഷെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? എന്റെ മകളെ ഉപേക്ഷിച്ചോ? എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്മാറിയോ? എനിക്കും ഒരു സന്തോഷം വേണം, വ്യക്തിജീവിതം വേണം എന്നു കരുതി ഞാനെടുത്ത തീരുമാനമല്ലേ? ഇതേ തീരുമാനമല്ലേ അവിടേയും എടുത്തത്. ഈ റിലേഷന്‍ഷിപ്പിന് വിള്ളല്‍ വന്നതില്‍ ഇപ്പോഴും കളിയാക്കുന്നവരാണ്. അപ്പുറത്തെ സൈഡില്‍ നിന്നും പരസ്യമായി വന്ന് എന്നെ കളിയാക്കുന്നുണ്ട്. ഇതൊക്കെ എന്നെ എത്ര വേദനിപ്പിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഞാനുമൊരു മനുഷ്യനല്ലേ, ഞാനുമൊരു സാധാരണ പെണ്ണാണ്, നിങ്ങള്‍ക്കുള്ള വികാരങ്ങള്‍ തന്നെയാണ് എനിക്കുമുള്ളത്.

ഈ വീഡിയോ ചെയ്തത് വിക്ടിം കാര്‍ഡ് കളിക്കാനല്ല. നിസ്സഹായ അവസ്ഥ കൊണ്ടാണ്. പത്രസമ്മേളനം നടത്താനോ പിആര്‍ ടിമിനെ വച്ച് കമന്റ് ഇടിക്കാനോ ബാലച്ചേട്ടനെക്കുറിച്ച് മോശമായി സംസാരിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാപ്പുവിന്റെ അച്ഛന്‍ എന്ന ബഹുമാനം ഞാന്‍ ഇന്നും ബാല ചേട്ടന് കൊടുക്കുന്നുണ്ട്. ഇതുവരേയും അദ്ദേഹത്തിനെതിരെ ഞാന്‍ സംസാരിച്ചിട്ടില്ല. ഞാന്‍ അനുഭവിച്ചതൊന്നും പറഞ്ഞിട്ടില്ല. ആദ്യമായി ഞാന്‍ സ്‌നേഹിച്ചയാള്‍ എന്നത് മനസിലുണ്ട്. ഇതൊക്കെ ഇങ്ങനെ ആയിപ്പോയല്ലോ എന്ന വേദനയുണ്ട്.

ഇനിയെങ്കിലും എന്റെ സാഹചര്യം നിങ്ങള്‍ മനസിലാകണം. ആരെങ്കിലും ഞങ്ങള്‍ക്കു വേണ്ടിയും സംസാരിക്കണം. നാല് പെണ്ണുങ്ങള്‍ മാത്രമുള്ള കുടുംബമാണ്. ആകെയുള്ള വരുമാനം കലയിലൂടെയാണ്. പിന്നെയുണ്ടായിരുന്നത് വ്‌ളോഗുകളായിരുന്നു. രണ്ട് വര്‍ഷമായി എന്തെങ്കിലും വീഡിയോ ചെയ്തിട്ട്. പേടിച്ചിട്ടാണ്. എന്ത് വീഡിയോ ഇട്ടാലും നീ അവന്റെ പൈസയെടുത്തില്ലേ എന്ന കമന്റുകളാണ് വരുന്നത്. അതൊക്കെ കേട്ട് തളര്‍ന്നു പോയി. ജീവിതത്തിന്റെ സോഴ്‌സ് ഓഫ് ഇന്‍കം വരെ മാറ്റി വെക്കേണ്ടി വന്ന അവസ്ഥ. ഒരിക്കലെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കുക. ഇല്ലെങ്കില്‍ ഞങ്ങളോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും. ഇനി ഇതിനൊരു വിശദീകരണവുമായി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ഇതിന്റെ പേരില്‍ ആരും ഉപദ്രവിക്കരുത്.”

content highlight: amrutha-suresh-on-her-relationship-with-gopi-sundar