മലയാള സിനിമയില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്ന് ഇടം നേടിയ യുവ നായികയാണ് ജ്യോതി കൃഷ്ണ. ദിലീപിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജ്യോതി കൃഷ്ണ. സിനിമയില്‍ നിന്ന് വിട്ടു നിന്നിട്ട് ഒരുപാട് നാളായതുകൊണ്ട് ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ ഭയങ്കരമായിട്ട് ഉണ്ടെന്ന് പറയുകയാണ് താരം.
‘എവിടെയോ വിദൂരതയില്‍ നില്ക്കുന്ന ഒരു ഫീലാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അങ്ങനെ പറയരുത് ചിന്തിക്കരുത് പോസിറ്റീവ് ആയിട്ട് ചിന്തിക്കണം എന്നൊക്കെ പറയും. പക്ഷേ കുറെയൊക്കെ നമ്മള് ചിന്തിച്ചിട്ടും ഒരേ അനുഭവം തന്നെ കിട്ടിക്കൊണ്ടിരിക്കുമ്പോള് പിന്നെ അതൊരു എന്തോ, ആരോ പുറകില്‍ നിന്ന് വലിക്കുന്ന ഒരു ഫീല്‍ ആണ്. അന്ന് സിനിമയില്‍ നില്ക്കുന്ന സമയത്ത് പോലും ഞാന്‍ ചാന്‍സ് ചോദിക്കാറില്ലായിരുന്നു. എന്റെ അമ്മ എന്നോട് പറയും ചാന്‍സ് ചോദിക്കണം എന്നൊക്കെ. അപ്പോഴൊക്കെ ഞാന്‍ വേണ്ട എന്നൊക്കെ പറഞ്ഞു. അത് കഴിഞ്ഞ് കല്യാണം കഴിഞ്ഞ് പോയി കഴിഞ്ഞ് എപ്പോഴോ അമ്മ മമ്മൂക്കയുടെ ഒരു ഇന്റര്‍വ്യൂ കണ്ടു. പണ്ടത്തെ ഒരു ഇന്റര്‍വ്യൂ ആയിരുന്നു. ഞാന്‍ ചാന്‍സ് ചോദിക്കും എന്ന് മമ്മൂക്ക ആ ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടിട്ട് എന്നെ അമ്മ വിളിച്ചു.’
‘കണ്ടോ മമ്മൂക്ക വരെ ചോദിക്കൂന്നു ചാന്‍സ്, പിന്നെയാണോ നിനക്ക് ചോദിച്ചാല്‍ എന്ന്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് വര്‍ക്ക് ചെയ്യുന്നത് ദുബായിലാണ് മലയാളികളാണ് ഫുള്‍ അവിടെ. എല്ലാ സെലിബ്രിറ്റിസും ദുബൈയില്‍ വന്നാല്‍ അവിടെയാണ് സ്റ്റേ ചെയ്യുന്നത്. അപ്പോള്‍ എനിക്ക് പരിചയമുള്ള, ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആരെങ്കിലും വരുമ്പോള്‍ അരുണ്‍ എന്നോട് പറയും പുള്ളി വന്നിട്ടുണ്ട് എന്ന്. അപ്പോള്‍ ഞാന്‍ അവരെ വിളിക്കും, എന്നിട്ട് ഞാന്‍ പോയി മീറ്റ് ചെയ്യും. അപ്പോള്‍ ഞാന്‍ പറയും ഞാന്‍ തിരിച്ചു വരാനുള്ള പ്ലാന്‍ ഉണ്ട് കേട്ടോ എന്ന്. അല്ലാതെ ചാന്‍സ് ചോദിക്കാറില്ല. എന്തോ ഒരു നാണക്കേടോ എന്തോ ആണ്, എന്താണ് അതിന് പറയേണ്ടത് എന്ന് എനിക്കറിയില്ല.’
‘ഞാന്‍ പക്ഷേ ഇവിടെ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ആക്ടീവ് ആയേനെ. കാരണം നമ്മുടെ ഫ്രണ്ട്സ് ഒക്കെയായിട്ട് നിന്ന് ചിലപ്പോള്‍ ആ ഒരു ഇതൊക്കെ മാറിയേനെ. ഞാന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നിട്ട് ഇപ്പോള്‍ ഒരുപാട് നാളായതുകൊണ്ട് എനിക്ക് തന്നെ ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ ഭയങ്കരമായിട്ട് ഉണ്ട്. അമ്മയുടെ മീറ്റിംഗിന് ചെല്ലുമ്പോള്‍ ആണെങ്കിലും എന്നെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമോ എന്ന ചിന്തയായിരുന്നു എനിക്ക്. നാണക്കേട് വരുന്നു എനിക്ക്. എന്തോ ഒരു ഇത്.. അതൊക്കെ മാറേണ്ടതാണ്. എനിക്കറിയില്ല.’ ജ്യോതി കൃഷ്ണ പറഞ്ഞു.