മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു ഗായികയാണ് അമൃത സുരേഷ്. അമൃത സുരേഷിന്റെ വ്യക്തിജീവിതം എല്ലാവർക്കും അറിയാവുന്നതാണ് നടൻ ബാലയുമായുള്ള വിവാഹവും തുടർന്നുള്ള വിവാഹമോചനവും ഒക്കെ താരത്തെ കൂടുതലായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ബാലയുടെ മകളാണ് ബാലയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബാലയെക്കുറിച്ച് പറഞ്ഞുകൊണ്ടും താൻ അനുഭവിച്ച വേദനകളെക്കുറിച്ച് പറഞ്ഞുകൊണ്ടും എത്തിയിരിക്കുകയാണ് അമൃത സുരേഷ്.
“വീട്ടിൽ ഒരുപാട് താല്പര്യക്കുറവ് ഉണ്ടായ ഒരു വിവാഹമാണ് ഇത് ഈ വിവാഹം വേണ്ട എന്ന് പലവട്ടം തന്റെ അച്ഛനും അമ്മയും പറഞ്ഞതാണ് അവസാനം ഞങ്ങളുടെ എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞ സമയത്ത് ബാലചേട്ടൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട് എന്ന് അറിഞ്ഞു അത് അറിഞ്ഞ നിമിഷം തന്നെ ഈ വിവാഹം വേണ്ട എന്ന് അവർ വീണ്ടും പറഞ്ഞു പക്ഷേ എനിക്ക് ബാല ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഞാനാദ്യമായി സ്നേഹിച്ച ഒരാൾ എന്നുള്ള ഒരു ഇഷ്ടം എനിക്ക് എവിടെയൊക്കെയോ ബാലചേട്ടനോട് ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് ഞാൻ ഇപ്പോഴും അദ്ദേഹത്തിന് എതിരെ ഒന്നും പറയാതെ ഇരുന്നത് പലപ്പോഴും ഞാൻ സംസാരിക്കാതിരിക്കുമ്പോൾ എന്റെ മകൾ പോലും എന്നോട് ചോദിച്ചിട്ടുണ്ട് അമ്മ എന്താണ് മിണ്ടാതിരിക്കുന്നത് എന്ന്. ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് എന്നെ പ്രൊപ്പോസ് ചെയ്തു എന്ന് പറയാൻ പോലും അദ്ദേഹത്തിന് മടിയായിരുന്ന. ഞാൻ ആഗ്രഹിച്ച ഒരു ജീവിതമായിരുന്നില്ല അവിടെ എനിക്ക് ലഭിച്ചിരുന്നത് അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടുണ്ട്”. എങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് അമൃത പ്രതികരിക്കുന്നത് അമൃതയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights ; Amrutha Suresh talkes Bala