സായ് പല്ലവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള വീഡിയോ പുറത്തുവിട്ടു. അമരൻ എന്ന ചിത്രത്തിൽ ഇന്ദു റബേക്ക വര്‍ഗീസ് ആയിട്ടാണ് ചിത്രത്തില്‍ സായ് പല്ലവിയുണ്ടാകുക. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക.
രാജ്‍കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത് നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായിട്ടാണ് സായ് പല്ലവി ഉണ്ടാകുക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ് ഒരുങ്ങുന്നത്.
സായ് പല്ലവി നായികയായി വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് തണ്ടേല്‍. നാഗചൈതന്യ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് തണ്ടേല്‍ പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
STORY HIGHLIGHT: Sai pallavi intro out
















