സ്വന്തമായ നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും അഭിനയ രീതികള്‍ കൊണ്ടും മലയാള സിനിമയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു താരമാണ് ആസിഫ് അലി. യുവ നടന്മാരുടെ ഇടയില്‍ പലരും മാതൃകയാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് ആസിഫ്. ഇപ്പോള്‍ ഇതാ തന്റെ സിനിമകളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. ഹണീബി, കിളിപോയി എന്നീ സിനിമകള്‍ക്ക് അടുത്ത ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഞാനിപ്പോഴും ജീനിന്റെ അടുത്ത് നമ്മള്‍ ഇടയ്ക്ക് രാത്രിയില്‍ ഇരിക്കുമ്പോള്‍ പറയാറുണ്ട്, നമുക്ക് ഹണീബിയുടെ ഒരു പാര്‍ട്ടുകൂടി ചെയ്യണമെന്ന്. ഉറപ്പായിട്ടും അങ്ങനെ ഒരു ആലോചനയുണ്ട്. ഹണീബി ഉണ്ട് കിളി പോയി ഉണ്ട്. നമ്മള്‍ ചെയ്ത കിളി പോയി എന്ന് പറയുന്ന സിനിമ, ആ സമയത്ത് കുറച്ച് കോണ്‍ട്രവേഴ്‌സ്യല്‍ ആയിരുന്നെങ്കില്‍ പോലും ഇന്ത്യയിലെ ആദ്യത്തെ സോളോ മൂവി ആയിരുന്നു അത്. ഫോറിന്‍ സിനിമകളിലാണ് നമ്മള്‍ ഇതിനു മുമ്പ് അത്തരം സിനിമകള്‍ കണ്ടിട്ടുള്ളതും ആസ്വദിച്ചിട്ടുള്ളതും. നമ്മള്‍ അങ്ങനത്തെ ഒരു റിസ്‌ക് ഇതുവരെ എടുത്തിട്ടില്ല. കോവിഡ് വന്നപ്പോള്‍ ഇത്തരം സിനിമകളുടെ എക്‌സ്‌പോഷര്‍ കുറച്ചുകൂടെ കൂടി. ഇബിലീസിനെ പറ്റിയൊക്കെ ആളുകള്‍ പറയുന്നത് അങ്ങനെയാണ്. അപ്പോള്‍ ഇനി നമ്മളുടെ പ്രേക്ഷകര്‍ക്ക് അത് ചിലപ്പോള്‍ അംഗീകരിക്കാന്‍ പറ്റിയേക്കും. അപ്പോള്‍ അത് സംഭവിച്ചേക്കാം.’ ആസിഫ് അലി പറഞ്ഞു.
View this post on Instagram
വി കെ പ്രകാശിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്ന നവാഗതനായ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത 2013 ലെ മലയാള ചിത്രമാണ് കിളി പോയി. ആസിഫ് അലി, അജു വര്‍ഗീസ്, സമ്പത്ത് രാജ്, രവീന്ദ്രന്‍, ശ്രീജിത്ത് രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ് കുര്യന്‍, വിവേക് രഞ്ജിത്, വിനയ് ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചത് എസ്‌ജെഎം എന്റര്‍ടൈന്‍മെന്റ്‌സ് ആണ്.
STORY HIGHLIGHTS: Asif Ali about Kili Poyi movie second part