മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ദീപക് ദേവ്. അദ്ദേഹം ഇണമിട്ട ഗാനങ്ങളൊക്കെ തന്നെയും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു എന്ന് തന്നെ പറയാം. സ്റ്റേജ് പരിപാടികളിലൂടെയും റിയാലിറ്റി ഷോ ജഡ്ജായും ഒക്കെ പ്രേക്ഷകര്‍ കിടയില്‍ വലിയ ജനപ്രീതിയുള്ള ഒരു സംഗീത സംവിധായകനാണ് ദീപക് ദേവ്. ഇപ്പോള്‍ ഇതാ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ദീപക് ദേവ്.
‘എമ്പുരാനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ എനിക്ക് അനുവാദമില്ല. എങ്കിലും സന്തോഷം കൊണ്ട് കുറച്ചു കാര്യങ്ങള്‍ പറയാം. പശ്ചാത്തല സംഗീതം ചെയ്യുന്നതിന് വേണ്ടി സ്‌പോട്ട് എഡിറ്ററുടെ കയ്യില്‍ നിന്ന് എനിക്ക് സിനിമയുടെ വിഷ്വല്‍ അയക്കാറുണ്ട്. ആ വിഷ്വലിനെ സംബന്ധിച്ച് നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു ക്വാളിറ്റി ഉണ്ട്. സ്‌പോട്ട് എഡിറ്ററുടെ കട്ട് ആയതുകൊണ്ട് അതിന്റെ മേല്‍ ആരും അഭിപ്രായം പറയാറില്ല. ഈ വിഷ്വലിന്റെ മുകളില്‍ കളറിംഗ് ഉള്‍പ്പെടെ ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. പക്ഷെ സ്‌പോട്ട് എഡിറ്റില്‍ അയച്ചുതന്ന എമ്പുരാന്റെ ഒരു മെറ്റീരിയല്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആ വിഷ്വല്‍ മാത്രം വെച്ച് മ്യൂസിക് ചെയ്താല്‍ അവസാനത്തെ കട്ട് ആണെന്ന് ആളുകള്‍ ചിലപ്പോള്‍ വിശ്വസിച്ചുപോകും’. ദീപക് ദേവ് പറഞ്ഞു.
പണച്ചിലവുള്ള കുറെ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ട്. സി ജി ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ ഒറിജിനലായി വണ്ടികള്‍ പൊളിച്ചിരിക്കുകയാണ്. ഈ ഷോട്ട് ഒക്കെ റീ ടേക്ക് വന്നാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ പ്രിഥ്വിയോട് ചോദിച്ചു. കൃത്യമായി റിഹേഴ്‌സല്‍ ചെയ്തിട്ടാണ് വണ്ടികള്‍ തകര്‍ക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്. സ്‌ഫോടനങ്ങളെല്ലാം ലൈവായിരുന്നു. പ്രിഥ്വി പറഞ്ഞത് ഇങ്ങനെ.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അപ്പോള്‍തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. അങ്ങനെയാണെങ്കില്‍ 2025ന്റെ ആദ്യപകുതിയില്‍ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
STORY HIGHLIGHTS: Deepak Dev about Empuraan movie