ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍, തങ്ങള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്ത ഫോണുകള്‍ മേടിക്കാന്‍ ഐഫോണ്‍ ആരാധകര്‍ പരക്കംപായുകയാണ്. ആ സാഹചര്യത്തില്‍ ഒരു പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ബോര്‍ഡ് പരീക്ഷയില്‍ മികവ് പുലര്‍ത്തിയതിനുള്ള പ്രതിഫലമായി ഒരു സ്‌ക്രാപ്പ് ഡീലര്‍ തന്റെ മകന് ഏറ്റവും പുതിയ ഐഫോണ്‍ 16 ഉള്‍പ്പെടെ നിരവധി ഐഫോണുകള്‍ സമ്മാനിക്കുന്നത ഒരു വീഡിയോ ആണിത്.
Father’s Priceless Gift: Junk Dealer Gifts Multiple Iphones Worth ₹ 1.80 Lacs to Son For Top Board Results pic.twitter.com/brrSI04qxf
— Ghar Ke Kalesh (@gharkekalesh) September 27, 2024
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയില്‍ സ്‌ക്രാപ്പ് ഡീലര്‍ സന്തോഷത്തോടെ ഒരു ഐഫോണ്‍ കൈവശം വയ്ച്ചിരിക്കുന്നത് കാണാം. ഭാഷ വ്യക്തമല്ലെങ്കിലും, ആ മനുഷ്യന്‍ തന്റെ സ്‌ക്രാപ്പ് കച്ചവടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി തോന്നുന്നു. വളരെ അഭിമാനത്തോടെയാണ് ഡീലര്‍ ഫോണ്‍ കാണിക്കുന്നത്. സമീപത്തുള്ളവര്‍ അയാളെ അഭിനന്ദിക്കുന്നതായും കാണാം. ലോക്മത് ടൈംസ് പറയുന്നതനുസരിച്ച്, സ്‌ക്രാപ്പ് ഡീലര്‍ തനിക്കായി 85,000 വിലയുള്ള ഐഫോണ്‍ വാങ്ങുകയും തന്റെ മകന്റെ അക്കാദമിക് വിജയം ആഘോഷിക്കാന്‍ മകന് 1.5 ലക്ഷം രൂപയുടെ ഐഫോണ്‍ 16 സമ്മാനിക്കുകയും ചെയ്തു.
വീഡിയോ കാഴ്ചക്കാരെ ആകര്‍ഷിച്ചെങ്കിലും, ദൃശ്യങ്ങളുടെ ഉത്ഭവവും അതിലെ അവകാശവാദങ്ങളും എത്രത്തോളം ശരിയാണെന്ന് അറിയില്ല. വീഡിയോയുടെ ആധികാരികതയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും, നിരവധി ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘എന്റെ ലളിതമായ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ട്വീറ്റ് വായിക്കുന്നു’ എന്ന് തുടങ്ങുന്ന രസകരമായ കമന്റുകളാണ് ഏറെയും.
STORY HIGHLIGHTS: Scrap Dealer Gifts iPhone to Son for Topping Boards