മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. വെളളിത്തിരയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. ഇപ്പോളിതാ സിനിമാ വ്യവസായത്തെക്കുറിച്ചും സിനിമയിലേക്ക് ഒരാളെ എങ്ങനെയാണ് കാസ്റ്റ് ചെയ്യുന്നതെന്നതിനെ കുറിച്ചും വ്യക്തമായ മറുപടി നല്‍കുകയാണ് ഭാവന.
‘സിനിമ തീര്‍ച്ചയായിട്ടും ഒരു ബിസിനസ് ആണ്. ഒരു ഹീറോ എന്ന് പറയുന്ന ഒരാള്‍ക്ക് ഒരു മാര്‍ക്കറ്റ് ഉണ്ടാകും. അല്ലെങ്കില്‍ ഒരു മെയില്‍ ആക്ടര്‍ക്ക് ഒരു മാര്‍ക്കറ്റ് ഉണ്ടാകും. ഞാന്‍ പ്രൊഡ്യൂസ് ചെയ്യുകയാണെങ്കിലും ഞാനും അതേ ആലോചിക്കൂ, ആര്‍ക്കാണ് നല്ല ബിസിനസ് അല്ലെങ്കില്‍ ആരെ വെച്ച് ചെയ്യാം എന്ന്. അത് ആണ് കൂടുതല്‍ പേരും ആലോചിക്കുന്നത്. ഇറക്കുന്ന പൈസ തിരിച്ചു കിട്ടണം എന്നുള്ളത് ആണ് പ്രൊഡ്യൂസേഴ്സ് എല്ലാവരുടെയും മൈന്‍ഡ് സെറ്റ്.
ആരെയും അതില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. അങ്ങനെയാണ് അത്. അതുകൊണ്ട് ഒരു ഫീമെയില്‍ ആക്ടറെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ഇവരെ വെച്ച് ചെയ്തു കഴിഞ്ഞാല്‍ ഇവര്‍ക്ക് എത്ര ബിസിനസ് ഉണ്ട് എന്ന് അവര്‍ ആലോചിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. വളരെ ഡെലിബറേറ്റ് ആയിട്ട് നമ്മള്‍ ഫീമെയില്‍ ആക്ടേഴ്സിനെ വെച്ച് ചെയ്യില്ല എന്ന് തീരുമാനിച്ചിട്ട് വരുന്നതൊന്നുമല്ല.’ഭാവന പറഞ്ഞു.
നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഭാവനയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിലേക്ക് കടന്നപ്പോൾ ഭാവനയുടെ താരമൂല്യം കൂടി. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ അഭിനയ രംഗത്തേക്ക് വന്ന മലയാളത്തിലെ മിക്ക നടിമാരും ഇന്ന് പഴയത് പോലെ സിനിമാ രംഗത്ത് സജീവമല്ല. എന്നാൽ ഭാവനയ്ക്ക് അന്നും ഇന്നും സിനിമാ ലോകത്ത് സ്ഥാനമുണ്ട്.
കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനാണ് ഭാവനയുടെ ഭര്ർത്താവ്. ഭാവനയും നവീനും നടിയുടെ ജന്മനാടായ തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹിതരായത്. ഇരുവരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.
story highlights: Bhavana about film producers in movies