യുവനടിമാര്‍ക്കിടയില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് നമിത പ്രമോദ്. പലപ്പോഴും ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും തന്റെ ബിസിനസ്സുകളെ കുറിച്ചും വളരെ കാര്യമായ രീതിയില്‍ നമിത സംസാരിക്കാറുണ്ട്. ഇപ്പോളിതാ കേരളത്തില്‍ മലയാള സിനിമയില്‍ മടക്കുന്ന കളക്ടീവ് മൂവ്‌മെന്റുകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി.
‘ഇപ്പോള്‍ കുറെ മൂവ്‌മെന്റ്‌സ് ഇവിടെ നടക്കുന്നുണ്ട്. വ്യക്തിപരമായി നോക്കുമ്പോള്‍ എനിക്ക് അതില്‍ വലിയ സന്തോഷമുണ്ട്. കാരണം ഓരോരുത്തര്‍ പോകുന്ന ഇമോഷണല്‍ ട്രോമ വളരെ വ്യത്യസ്തമാണ്. ഓരോരുത്തരുടെയും ക്യാരക്ടര്‍ വളരെ വ്യത്യസ്തമാണ്, പേഴ്‌സണലി. അപ്പോള്‍ അങ്ങനെ കളക്ടീവ് ആയിട്ടുള്ള ഒരു സ്‌പേസ് വരുമ്പോള്‍ നമുക്ക് കൂടുതല്‍ സ്‌ട്രോങ്ങ് ആയിട്ട് വോക്കല്‍ ആകാന്‍ പറ്റും അതിനെപ്പറ്റി. അങ്ങനെ ഒരു പ്ലാറ്റ്‌ഫോമില്‍ ഇത്രയും ആള്‍ക്കാര്‍ ഇതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കുറച്ചുകൂടി മുന്നോട്ടുവന്ന് സംസാരിക്കാന്‍ ഒരുപാട് പേര്‍ തയ്യാറാകുന്നു. ആ കളക്ടീവ് വോയിസ് എന്ന് പറയുന്നത് വളരെ സ്‌ട്രോങ്ങ് ആണ്.’
വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണ് നമിത അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥാപാത്രമാണ് സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ്.
story highlights: Namitha Pramod about collective movements in malayalam cinema