Viral

വിദേശവനിത ഞെട്ടിയത് കാനഡയിലെ ഇന്ത്യക്കാരെ കണ്ടിട്ടോ!? വൈറല്‍ വീഡിയോ

സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

പല ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് കുടിയിരുന്നവരില്‍ ഒരു വലിയ പങ്കും ഇന്ത്യക്കാര്‍ തന്നെ ആണെന്നാണ് പറയപ്പെടുന്നത്. വിദേശത്തുനിന്നുള്ള ഇന്ത്യക്കാരുടെ റിലീസുകളെല്ലാം വലിയ വൈറലാകാറുമുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ ഇതാ ഇത്തരത്തില്‍ ഇന്ത്യന്‍സിന്റെ ഒരു വീഡിയോ ആണ് വളരെ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇത് പകര്‍ത്തിയിരിക്കുന്നത് ഒരു വിദേശ വനിതയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

കാനഡയിലെ ഇന്ത്യക്കാരെ കണ്ട് ഞെട്ടുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് നിന്നാണ് താന്‍ ക്ലിപ്പ് റെക്കോര്‍ഡുചെയ്യുന്നതെന്ന് യുവതി പറയുന്നു. തന്റെ ലൊക്കേഷനെക്കുറിച്ച് അറിയാത്ത ആളുകള്‍ താന്‍ ഇന്ത്യയിലാണെന്ന് കരുതുമെന്നും യുവതി വീഡിയോയില്‍ പറയുന്നു. ‘ഇത് ഭയങ്കരമാണ്,’ യുവതി അഭിപ്രായപ്പെടുന്നു. നിമിഷമേരെ കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായത്. സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.


 ഇതിനോടകം തന്നെ 2.8 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. വീഡിയോ പകര്‍ത്തുന്ന സ്ത്രീ കാനഡയിലെ കുടിയേറ്റക്കാരിയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ‘ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാന്‍കൂവറില്‍ പോയി, ജനസംഖ്യയുടെ 40% ചൈനീസ് കുടിയേറ്റക്കാരാണ്, അതിനാല്‍ അവളും വീട്ടിലേക്ക് പോകണം,’ ഒരു ഉപയോക്താവ് എഴുതി. ‘ഇത് വളരെ വിരോധാഭാസമാണ്, കാരണം ഇവിടെ കൂടുതല്‍ ചൈനക്കാര്‍ ഉണ്ട്,” മറ്റൊരാള്‍ പറഞ്ഞു. ‘വിദേശികളുടെ എണ്ണം കണ്ട് ഞെട്ടിപ്പോയ ഒരു വിദേശി,’ മൂന്നാമത്തെ ഉപയോക്താവ് എഴുതി.

STORY HIGHLIGHTS: Woman Expressing Shock At Indian Population In Canada

Latest News