Celebrities

‘ഒന്ന് ഞാന്‍ ഹിന്ദു ആണ്, പിന്നെ അഭിനയിക്കാന്‍ പോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല’: സ്വാസിക വിജയ്

നിങ്ങള്‍ എങ്ങനെ മുന്നോട്ടു പോകും

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. സിനിമ സീരിയല്‍ അഭിനയത്തിലൂടെയും സ്റ്റേജ് ഷോ അവതരണത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സ്വാസിക. തെലുങ്ക്, തമിഴ് സീരിയല്‍ താരം പ്രേം ജേക്കബ്ബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇപ്പോള്‍ ഇതാ തങ്ങളുടെ വിവാഹം ഉറപ്പിച്ച സമയത്ത് വീട്ടുകാര്‍ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുകയാണ് താരം.

‘വീട്ടിലെ മെയിന്‍ പ്രശ്‌നം അമ്മ തന്നെയായിരുന്നു. കാരണം അമ്മയ്ക്ക് ആയിരുന്നു ഇതും പ്രശ്‌നം. രണ്ടുപേരും അഭിനയിക്കുന്നു, കുഞ്ഞു[പ്രേം] അഭിനയിക്കാന്‍ പോകുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടമല്ല. ജോലി എന്നുള്ള ഒരു മൈന്‍ഡ് ആണ്. ചേട്ടന്‍ അഭിനയിക്കാന്‍ പോകുന്നതും അമ്മയ്ക്ക് ഇഷ്ടമല്ല. കാരണം ചേട്ടന്‍ യുകെയില്‍ പോകണം എന്നൊക്കെ ആയിരുന്നു അമ്മയുടെ ആഗ്രഹം. അപ്പോള്‍ അതേ കുടുംബത്തിലേക്ക് അഭിനയിക്കുന്ന മറ്റൊരു കുട്ടി കൂടി വരുന്നു എന്ന് പറയുമ്പോള്‍ അത് അമ്മയ്ക്ക് ചിലപ്പോള്‍ ഇഷ്ടമല്ല.’

‘പക്ഷേ അമ്മ ഇപ്പോള്‍ അതിനെപ്പറ്റി ഒരിക്കലും സംസാരിക്കുന്നില്ല. അന്ന് ഇഷ്ടക്കേട് ഉണ്ടാകാനുള്ള പ്രധാന കാരണം ഒന്ന് ഹിന്ദുവായത് മറ്റൊന്ന് അഭിനയം എന്നുള്ളതുകൊണ്ട് ആയിരിക്കാം. അത് എപ്പോഴും ഒരു സംശയമാണ്.. രണ്ടു പേര്‍ക്കും സ്ഥിരതയില്ലാത്ത ജോലിയാണ്. അപ്പോള്‍ നിങ്ങള്‍ എങ്ങനെ ചെയ്യും, നിങ്ങള്‍ എങ്ങനെ മുന്നോട്ടു പോകും, രണ്ടുപേരും ഇങ്ങനെ ആയാല്‍ എന്ത് ചെയ്യും? ഇത് എങ്ങനെയാണ് ഇവന്‍ ഇങ്ങനെയായി പോയത് എന്നൊക്കെ. പക്ഷേ ഇപ്പോള്‍ അങ്ങനത്തെ ഒരു ടോപ്പിക്ക് ഞങ്ങളുടെ വീട്ടില്‍ വരുന്നില്ല.’സ്വാസിക വിജയ് പറഞ്ഞു.

സീത എന്ന മലയാള സീരിയലിലൂടെയാണ് സ്വാസിക സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. അടുത്തകാലത്താണ് താരം വിവാഹിതയായത്. ജാതിയും മതവും നോക്കാതെ തനിക്ക് പ്രിയപ്പെട്ട ഒരാളെ തന്നെയാണ് താരം തന്റെ വരനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഒരു ബീച്ച് വെഡിങ് ആണ് നടന്നത്. മലയാളം സീരിയല്‍ മേഖലയിലാണ് സ്വാസിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കില്‍ തെലുങ്ക്, തമിഴ് സീരിയല്‍ മേഖലയിലെ സജീവ സാന്നിധ്യമാണ് ഭര്‍ത്താവ് പ്രേം.

STORY HIGHLIGHTS: Swasika Vijay about married life