Celebrities

‘അയല്‍പക്കത്തെ ആന്റിമാര്‍ക്ക് പോലും അറിയാമായിരുന്നു, ആരും ഒന്നും സംസാരിക്കാന്‍ വരരുത്’: ദിയ കൃഷ്ണ

എല്ലാവരും എന്നെ ശ്രദ്ധിക്കണം എന്നൊന്നും എനിക്കില്ല

മലയാളികള്‍ക്ക് ഏറെ പരിചിതമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിനും ഭാര്യ സിന്ധു കൃഷ്ണകുമാറിനും നാല് പെണ്‍മക്കളാണ്. അതില്‍ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോള്‍ ഇതാ അഹാനയേക്കാള്‍ മുന്നേ ദിയ കല്യാണം കഴിക്കും എന്നുള്ള കാര്യം ഉറപ്പുണ്ടായിരുന്നു അല്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ.

‘ആ കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. അയല്‍പക്കത്തെ ആന്റിമാര്‍ക്ക് പോലും അറിയാമായിരുന്നു. ഏറ്റവും കൂടുതല്‍ ചാട്ടം എനിക്കായിരുന്നു. കാരണം കല്ല്യാണ് കഴിച്ചോളാഞ്ഞ് മുട്ടിക്കിടക്കുവായിരുന്നു എനിക്ക്. വീട്ടിലെ ബാക്കിയുള്ളവര്‍ക്ക് അത് ഇഷ്ടമല്ല എന്നല്ല, എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ താല്‍പര്യം. കല്യാണം കഴിക്കണം.. കുട്ടികള്‍ വേണം അങ്ങനൊക്കെ. ആ ഉന്നാലെ എന്ന പാട്ടില്‍ കാണിക്കുന്നത് പോലെ, ഓരോ ഷോട്ടിലും ഓരോ ഇത്..ഒരു ഷോട്ടില്‍ അവര്‍ കല്യാണം കഴിക്കുന്നു, അടുത്തതില്‍ പ്രഗ്നന്റ് ആകുന്നു, പിന്നെ കൊച്ചിന്റെ കൂടെ കളിക്കുന്നു.. എല്ലാം പെട്ടെന്നായിരുന്നു. ആ പെട്ടെന്നുള്ള വൈബ് ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എനിക്ക് ആ ലൈഫ് ആണ് ഇഷ്ടം.

എല്ലാവരും എന്നെ ശ്രദ്ധിക്കണം എന്നൊന്നും എനിക്കില്ല. ഞാന്‍ എന്റെ ബ്ലോഗ്, എന്റെ ബിസിനസ്, എന്റെ ലൈഫ് ആയിട്ട് പോകുന്നു. എനിക്ക് എന്റെ ഭര്‍ത്താവും എന്റെ മക്കളും എന്റെ വീടും. എന്റെ അടുക്കല്‍ വേറെ ആരും ഒന്നും സംസാരിക്കാന്‍ വരരുത്. നമ്മുടെ ഒരു ലോകം ആയിരിക്കണം. എന്റെ ഫാമിലിയുടെ സൈഡില്‍ നിന്ന് ആരും അഭിപ്രായങ്ങള്‍ എന്റെ കൊച്ചിന്റെ കാര്യത്തില്‍ പറയരുത്. ഇവന്റെ ഫാമിലിയുടെ സൈഡില്‍ നിന്നും ആരും പറയരുത്. നമ്മുടെ ലൈഫ് നമ്മള്‍ തീരുമാനിക്കും എന്തുചെയ്യണമെന്ന്.’, ദിയ കൃഷ്ണ പറഞ്ഞു.