ക്ലാസിക് ലഘുഭക്ഷണങ്ങളില്‍ ഒന്നാണ് പോപ്കോണ്‍. പ്രധാനമായും സിനിമ കാണുമ്പോള്‍ ഇടയ്ക്ക് കഴിക്കാന്‍ വേണ്ടിയാണ് ഇവ തയ്യാറാക്കുന്നത്. അല്ലെങ്കില്‍ പെട്ടെന്ന് ഒരു മധുരപലഹാരത്തിനായി കാരാമല്‍ ഉപയോഗിച്ച് നമ്മള്‍ പോപ്‌കോണ്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ചൂടോടേ കഴിക്കാന്‍ എല്ലാവരും താല്‍പ്പര്യപ്പെടുന്ന പോപ്‌കോണ്‍ തണുപ്പിച്ച് കഴിക്കുകയാണെങ്കില്‍ അതിന്റെ രുചി വര്‍ദ്ധിപ്പിക്കുമോ എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഒരു വൈറല്‍ വീഡിയോയില്‍, ഒരാള്‍ ഫ്രോസണ്‍ പോപ്കോണിന്റെ ട്രെന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ്.
വീഡിയോയില്‍ കാണുന്ന വ്യക്തി കടയില്‍ നിന്നും വാങ്ങിച്ച പോപ്‌കോണ്‍ മൈക്രോവേവ് അവനില്‍ വെച്ച് ചൂടാക്കി പോപ്‌കോണ്‍ ആക്കുകയും ഉടന്‍തന്നെ ഒരു പാക്കറ്റില്‍ ആക്കി ഇത് ഫ്രീസറിലേക്ക് മാറ്റുകയും ചെയ്യുന്നു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം, ഏകദേശം ഒരു അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ അയാള്‍ ഫ്രിഡ്ജ് തുറന്ന് ആ പോപ്‌കോണ്‍ എടുത്ത് കഴിക്കുന്നു. കഴിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് അത് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് മുഖഭാവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
ചൂടുള്ള സമയത്തേക്കാള്‍ പോപ്‌കോണ്‍ തണുപ്പിക്കുമ്പോള്‍ നല്ല രുചിയുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വെണ്ണയുടെ രുചി കൂടി ഉള്ളതിനാല്‍ വളരെ ടേസ്റ്റി ആണെന്നും ഇത് ക്രഞ്ചി ആണെന്ന് അയാള്‍ പറയുന്നു. കൂടാതെ തണുപ്പിച്ച് കഴിക്കുന്നത് കൊണ്ട് പല്ലുകളില്‍ പോപ്‌കോണ്‍ കുടുങ്ങുന്നില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 3 മില്യണോളം ആളുകളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടുകഴിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.
ചിലര്‍ ഫ്രോസണ്‍ പതിപ്പ് പരീക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറയുന്നു. ‘ഞാന്‍ എന്റെ ചൂടുള്ള പോപ്കോണിനൊപ്പം നില്‍ക്കും,’ എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. ‘അതെ, ആരാണ് തണുത്ത പോപ്‌കോണ്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നത്.’എന്നാണ് ഒരു പ്രതികരണം.’ഒരു വഴിയുമില്ല, ഹലോ.’തുടങ്ങി നീളുന്നു അഭിപ്രായങ്ങള്‍. ചില ഉപയോക്താക്കള്‍ തണുപ്പിക്കുന്നത് ക്രഞ്ചിനസ് വര്‍ദ്ധിപ്പിക്കുമെന്ന് സമ്മതിക്കുന്നു.
story highlights: Can Freezing Popcorn Really Make It Taste Better?