കൈയ്യടിക്കുന്നത് വസ്തുക്കളെ ചലിപ്പിക്കുകയോ അപ്രത്യക്ഷമാക്കുകയോ ചെയ്യുന്ന മാന്ത്രികവിദ്യ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ വീഡിയോ വ്യാപകമായ ശ്രദ്ധ നേടുകയും ആളുകളില്‍ ആകാംക്ഷ ജനിപ്പിക്കുകയും ചെയ്തു. കുറച്ച് ആളുകള്‍ ഒരു ചെടിയുടെ ചുറ്റും നില്‍ക്കുന്നതും കൈയ്യടിക്കുന്നതും അപ്പോള്‍തന്നെ പൂവ് വിരിയുകയും ചെയ്യുന്നതാണ് ഈ വീഡിയോ.
View this post on Instagram
ചെടിയുടെ ചുറ്റും നിന്നുകൊണ്ട് ആളുകള്‍ കൈകൊട്ടാന്‍ തുടങ്ങി, അതിശയകരം എന്ന് പറയട്ടെ പൂക്കള്‍ വിരിയുകയും ചെയ്തു. ഇതുകണ്ട് ആഹ്ലാദിക്കുന്ന ആളുകളെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആളുകളുടെ കൈയ്യടി ബഹളവും ആരവങ്ങളും എല്ലാം വീഡിയോയില്‍ കേള്‍ക്കാനും സാധിക്കും. എന്നാല്‍ ട്വിസ്റ്റ് ഇതൊന്നുമല്ല. കൈകൊട്ടിയതുകൊണ്ടാണ് ആ പൂക്കള്‍ വിരിഞ്ഞത് എന്നാണോ നിങ്ങള്‍ കരുതുന്നത്?എങ്കില്‍ അങ്ങനെയല്ല. സായാഹ്നസമയത്ത് പൂക്കുന്ന കോമണ്‍ ഈവനിംഗ് പ്രിംറോസ് ആണ് ഈ പൂവ്. ഇതി എപ്പോള്‍ വിരിയുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ആ സമയത്ത് കൈകൊട്ടി, സ്വാഭാവികമായും പൂ വിരിയുകയും ചെയ്തു. ഇതായിരുന്നു ശരിക്കുള്ള സംഭവം.
Oenothera Biennis എന്നാണ് ഈ പൂവിന്റെ ശാസ്ത്രീയ നാമം. കിഴക്ക്, മധ്യ വടക്കേ അമേരിക്ക, ന്യൂഫൗണ്ട്‌ലാന്‍ഡ് പടിഞ്ഞാറ് മുതല്‍ ആല്‍ബര്‍ട്ട, തെക്കുകിഴക്ക് ഫ്‌ലോറിഡ, തെക്ക് പടിഞ്ഞാറ് ടെക്‌സ എന്നിവിടങ്ങളില്‍ നിന്നുള്ള ഒനഗ്രേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണിത്. വര്‍ഷത്തില്‍ 1.6 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഇതിന് സാധാരണയായി രണ്ട് വര്‍ഷത്തെ ആയുസ്സ് ഉണ്ട്. എന്തായാലും നിമിഷനേരം കൊണ്ട് വൈറലായ ഈ വീഡിയോ ഇതുവരെ 5.8 ദശലക്ഷം ആളുകളാണ് കണ്ടത്. കൂടാതെ 29,6000 ലൈക്കുകള്‍ ലഭിക്കുകയും ചെയ്തു.
നിരവധി ഉപയോക്താക്കള്‍ അഭിപ്രായ വിഭാഗത്തില്‍ അഭിപ്രായമിടുകയും അവരുടെ ഫീഡ്ബാക്ക് പങ്കിടുകയും ചെയ്തിട്ടുണ്ട്. പലരും വീഡിയോ കണ്ട് അമ്പരന്നു, ഇത് യഥാര്‍ത്ഥമാണോ അല്ലയോ എന്നറിയാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇങ്ങനെയാണ് മനുഷ്യരോട് പെരുമാറേണ്ടതും അഭിനന്ദിക്കേണ്ടതും എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. മനുഷ്യനായാലും പൂക്കളായാലും എല്ലാം വിരിയുന്നത് പ്രോത്സാഹനത്തിന് ശേഷമാണെന്ന് ഈ വീഡിയോ തെളിയിച്ചതായി നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഈ വീഡിയോ ആര്‍ക്കും കാണാന്‍ കഴിയുന്ന മധുരമുള്ള ഒന്നാണെന്ന് നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.
story highlights: Group Of People Claps In Front Of A Tree, Its Flower Blooms