Celebrities

‘എന്നായാലും ഞാന്‍ ഒരിക്കല്‍ മാറി നില്‍ക്കേണ്ടിവരും, ഒരു മാറ്റം എപ്പോഴും ജീവിതത്തില്‍ ആവശ്യമാണ്’: കാവ്യ മാധവന്‍

മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്‍. എന്നാല്‍ താരം ഇപ്പോള്‍ വെളളിത്തിരയില്‍ സജീവമല്ല. പകരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി മാറിയിരിക്കുകയാണ് കാവ്യ മാധവന്‍. ലക്ഷ്യയുടെ മോഡലായി വീണ്ടും വന്നിരിക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇതാ കാവ്യ മാധവന്റെ പഴയ ഒരു ഇന്റര്‍വ്യൂയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിലെ നിലനില്‍പ്പിനെ കുറിച്ച് ആശങ്ക ഉണ്ടോ എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കാവ്യ മാധവന്‍.

‘എന്നായാലും ഞാന്‍ ഒരിക്കല്‍ മാറി നില്‍ക്കേണ്ടിവരും. ഒരു മാറ്റം എപ്പോഴും ജീവിതത്തില്‍ ആവശ്യമാണ്. ഞാന്‍ വഴിമാറി നില്‍ക്കേണ്ട ഒരു അവസ്ഥ വരും മലയാള സിനിമയില്‍. കുറച്ചുനാള്‍ കൂടെ കഴിഞ്ഞാല്‍ ഞാന്‍ ഉണ്ടാകുമോ എന്ന് പറയുമ്പോള്‍ ചിലരൊക്കെ എന്നോട് പറയും, കാവ്യ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല എന്ന്, കാവ്യ ഒരു കലാകാരിയാണ്, ഇത്രയും വര്‍ഷമായിട്ട് മലയാള സിനിമയില്‍ നായികയായിട്ട് നില്‍ക്കുന്ന ഒരു കുട്ടി നാളെ ഞാന്‍ അഭിനയം നിര്‍ത്തിയാല്‍ എന്നുള്ളത് ചിന്തിക്കാനേ പാടില്ല അത് തെറ്റാണ്, ഒരു കലാകാരി അവരോട് തന്നെ ചെയ്യുന്ന വലിയ തെറ്റാണെന്ന് പലരും പറയും. അപ്പോള്‍ ഞാന്‍ ചിന്തിക്കും അത് കുഴപ്പമായോ.. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലേ എന്ന്. എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്.. പക്ഷേ അത് എന്താ പറയുക പ്രകൃതിയുടെതായ ഒരു കാര്യമാണ് മാറ്റം എന്നുള്ളത്.’, കാവ്യ മാധവന്‍ പറഞ്ഞു.

ബാലതാരമായാണ് കാവ്യ സിനിമയില്‍ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് താരം. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയായി വേഷമിട്ടത്. പിന്നീടിങ്ങോട്ട് ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

story highlights: Kavya Madhavan about film industry