Celebrities

സാരി ഗേൾ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ്മ- saree movie actress aradhya birthday celebration

രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സാരി എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ്മ. അദ്ദേഹം സംവിധാനം ചെയ്ത സാരി എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. സഹപ്രവർത്തകർക്കൊപ്പം പിറന്നാൾ ആഘോഷമാക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ആരാധ്യ പങ്കുവെച്ചു.

രാം ഗോപാൽ വർമ്മയുടെ ഹൈദരാബാദിലെ ഓഫീസിൽ വച്ചായിരുന്നു ആഘോഷം. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ രാം ഗോപാൽ വർമയും പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ്‌ ആരാധ്യ വീഡിയോ പങ്കുവെച്ചത്.

STORY HIGHLIGHT: saree movie actress aradhya birthday celebration