തലമുടി പൊഴിയുന്നവർ ഇന്ന് കൂടുതലായും ഉപയോഗിച്ച് വരുന്ന ഒന്നാണ് തലേദിവസത്തെ കഞ്ഞിവെള്ളം ഇത് മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ തലമുടി പൊഴിച്ചിലിൽ നിന്നും രക്ഷപ്പെടാൻ മറ്റൊരു മാർഗം വേണ്ട എന്ന് തന്നെ പറയാം. എങ്ങനെയാണ് മികച്ച രീതിയിൽ കഞ്ഞിവെള്ളം തലമുടിയിൽ ഉപയോഗിക്കുന്നത് ഇതിന് ആവശ്യമുള്ളവ എന്തൊക്കെയാണ് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമുള്ള വസ്തുക്കൾ
- തലേദിവസത്തെ കഞ്ഞിവെള്ളം
- തൈര്
ഉണ്ടാക്കുന്ന വിധം
തലേദിവസത്തെ കഞ്ഞിവെള്ളത്തിലേക്ക് നല്ല കട്ട തൈര് നന്നായി മിക്സ് ചെയ്ത് തലമുടിയുടെ ഉച്ചിയിൽ നന്നായി പുരട്ടി കൊടുക്കാവുന്നതാണ്. ഈയൊരു മിശ്രിതം തലമുടിയിൽ പുരട്ടി കൊടുക്കുന്നതിന് തൊട്ടുമുൻപ് ഒരല്പം എണ്ണ തലമുടിയിൽ തേക്കുന്നത് വളരെ നല്ലതാണ്. കാരണം തൈരിൽ അടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകൾ തലമുടി പൊഴിയാൻ സാധ്യതയുള്ള അവയാണ് അതിന് ഒരു പ്രൊട്ടക്ഷൻ എന്ന നിലയിലാണ് കുറച്ച് എണ്ണ കൂടി തേച്ചു കൊടുക്കുന്നത്. തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ ഉപ്പു ചേർക്കാൻ പാടില്ല ഉപ്പ് ചേർത്ത കഞ്ഞി വെള്ളം തലമുടിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ അത് ദോഷഫലങ്ങൾ നൽകും. അതേപോലെ കഞ്ഞി വെള്ളം എന്നാൽ കഞ്ഞി തിളക്കുന്ന വെള്ളമാണ് അല്ലാതെ അരി കഴുകിയ വെള്ളമല്ല ഉദ്ദേശിക്കുന്നത്.
story highlights; rice water pack