മുഖസൗന്ദര്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. അതിൽ പലപ്പോഴും പലരും ആഗ്രഹിക്കുന്നത് കൊറിയക്കാരുടെ സ്കിൻ ആയിരിക്കും. ഗ്ലാസ് സ്കിൻ ലഭിക്കുവാൻ വേണ്ടി പല കാര്യങ്ങളും ചെയ്യുന്നവർ നിരവധിയാണ്. ഇതിനായി വിപണിയിൽ നിന്നും നിരവധി ക്രീമുകൾ വാങ്ങുന്ന ആളുകൾ ഉണ്ട് എന്നാൽ ഇനി ഇതിനൊന്നും പണം കളയേണ്ട ആവശ്യമില്ല നമുക്ക് ഗ്ലാസ് വീട്ടിൽ തന്നെ ഉണ്ടാക്കാം അതിനായി കുറച്ചു കാര്യം ചെയ്താൽ മാത്രം മതി. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ കൊറിയക്കാരുടെ ഗ്ലാസ് ഉണ്ടാക്കിയെടുക്കാം
ആവശ്യമുള്ള വസ്തുക്കൾ
- ഓട്സ്
- തേന്‍
- തൈര്
- കാപ്പിപ്പൊടി
ഉണ്ടാക്കുന്ന വിധം
കുറച്ച് ഓട്സും ഒരു സ്പൂൺ തൈരും തേനും കാപ്പിപ്പൊടിയും ഒരുമിച്ച് ഒരു മിക്സിയിൽ അരച്ചെടുക്കാവുന്നതാണ് ഇത് വളരെ സ്മൂത്തിയായി അരച്ചെടുക്കണം. ശേഷം ഒരു 15 മിനിറ്റോളം ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക കഴുകി കളയുന്ന സമയത്ത് തന്നെ നമ്മുടെ മുഖത്ത് വന്ന മാറ്റം നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും. മുഖത്തെ ചർമ്മങ്ങൾക്ക് വളരെ മികച്ച ഫൈബർ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്സ് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ഗുണങ്ങളാണ് നൽകുന്നത്.
story highlight; oats facepack