വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റാഗി എന്ന് എല്ലാവർക്കും അറിയാം.ഇത് നമ്മുടെ ശരീരത്തിന് മാത്രമല്ല മുഖത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചർമ്മത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുന്ന റാഗി കൊണ്ട് നമുക്ക് ഒരുപാട് പാക്കുകൾ ഉണ്ടാക്കാൻ സാധിക്കും. ആന്റി ഏജിങ് പോലെയുള്ള പ്രശ്നങ്ങൾക്ക് ഒരു വലിയ പരിഹാരമാണ് റാഗി. ഇതിനായി നമുക്ക് ഒരു പാക്ക് ഉണ്ടാക്കി നോക്കാം ഇതിന് ആവശ്യമുള്ള വസ്തുക്കളും ഉണ്ടാക്കുന്ന രീതിയും നോക്കാം.
ആവശ്യമുള്ള വസ്തുക്കൾ
റാഗി
കറ്റാർവാഴ
വൈറ്റമിൻ ഇ ടാബ്ലറ്റ്
പാൽ /റോസ് വാട്ടർ /തൈര്
തയ്യാറാക്കുന്ന വിധം
റാഗി പൊടിയായി ആണ് ലഭിക്കുന്നത് എങ്കിൽ നന്നായി പൊടിച്ച റാഗി പൊടി രണ്ട് ടീസ്പൂൺ എടുക്കുക ഇതിലേക്ക് ഒരു വൈറ്റമിൻ ഇ ടാബ്ലറ്റ് പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. ശേഷം കറ്റാർവാഴയുടെ ജെൽ കൂടി ഇതിലേക്ക് ചേർക്കുക, ഒപ്പം അല്പം റോസ് വാട്ടർ പാലോ തൈരോ വെള്ളമോ ഉപയോഗിച്ച് മിക്സ് ചെയ്യാവുന്നതാണ്, ഈ ഒരു പാക്ക് ആഴ്ചയിൽ മൂന്നുദിവസം പുരട്ടുകയാണെങ്കിൽ ആന്റി ഏജിങ്ങിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. മുഖത്തുണ്ടാവുന്ന ചുളിവുകൾക്കും കുരുക്കൾക്കും ഒരു മികച്ച പരിഹാരമാർഗ്ഗം തന്നെയാണ് ഇത്. അതേപോലെതന്നെ ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കും
Story Highlights ; Ragi Facepack