ഭക്ഷണശേഷം വെറുതെ കളയുന്ന ചോറ് ഉപയോഗിച്ച് നമുക്ക് മുഖം വെട്ടി തിളങ്ങാൻ സാധിക്കും. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക്ക് മുഖം വെട്ടി തിളങ്ങാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചോറാണ് വളരെ കുറച്ച് സമയം കൊണ്ട് തന്നെ നമുക്ക് ഈ ഒരു ഫെയ്സ് പാക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.. എന്തൊക്കെയാണ് ഈ ഫേസ് പാക്കിന് ആവശ്യമെന്നും എങ്ങനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്നും നോക്കാം.
ആവശ്യമായ വസ്തുക്കൾ
- ചോറ്
- പാൽപ്പാട
- പാല്
- റോസ് വാട്ടർ
- തേൻ
ഉണ്ടാക്കുന്ന വിധം
ഒന്നോ രണ്ടോ സ്പൂൺ ചോർ എടുക്കുക അതിലേക്ക് കുറച്ച് പാൽപ്പാടയും ഒരു സ്പൂൺ പാലും ചേർക്കുക നന്നായി അരച്ചെടുക്കാവുന്നതാണ് അരച്ച് കിട്ടുന്ന ഈ മിശ്രിതം കുറച്ച് മുറുകിയത് ആയിരിക്കും ഇതിലേക്ക് കുറച്ച് റോസ് വാട്ടറും അതേപോലെ തേനും ചേർത്തു കൊടുക്കാവുന്നതാണ് ശേഷം ഒന്നുകൂടി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക ആവശ്യമെങ്കിൽ കുറച്ച് കോഫി പൗഡർ കൂടി ഇടാവുന്നതാണ് 15 മിനിറ്റ് മാത്രം മുഖത്ത് തേച്ചു വെച്ചാൽ മതി ശേഷം മുഖത്ത് വരുന്ന മാറ്റം ഇൻസ്റ്റന്റ് ആയി തന്നെ മനസ്സിലാക്കിയെടുക്കാൻ സാധിക്കും.;
story highlights; rice face pack