Beauty Tips

തലമുടി വളരണമെങ്കിൽ ഹോട്ട് ഓയിൽ മസാജ് ഇങ്ങനെയൊന്ന് ചെയ്തു നോക്കുക,

മുടി നന്നായി വളരുവാൻ പണ്ട് മുതൽ തന്നെ ചെയ്തുവരുന്ന ചില കാര്യങ്ങളുണ്ട്

തലമുടി വളരുന്നില്ല എന്നത് പലരുടെയും വളരെ വേദനിപ്പിക്കുന്ന ഒരു വിഷയം തന്നെയാണ്. ഇനി നല്ല നീളൻ മുടി ഉള്ളവരാണെങ്കിൽ തന്നെ അവരിൽ പലരും മുടി പൊഴിയുന്നതിന്റെ പേരിൽ വിഷമിക്കുന്നവരായിരിക്കും അങ്ങനെ പലപല കാരണങ്ങളാണ് പൊതുവേ ആളുകൾക്ക് ഉള്ളത് എന്നാൽ മുടി നന്നായി വളരുവാൻ പണ്ട് മുതൽ തന്നെ ചെയ്തുവരുന്ന ചില കാര്യങ്ങളുണ്ട് അതൊക്കെ നമ്മൾ ചെയ്യേണ്ട അത്യാവശ്യമാണ് അതിലൊന്നാണ് ഹോട്ട് ഓയിൽ മസാജ്

ആവശ്യമുള്ള വസ്തുക്കൾ

  1. നാടൻ വെളിച്ചെണ്ണ
  2. ആവണക്കണ്ണ
  3. റോസ്മേരി ഓയിൽ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ആവശ്യമുള്ളത്രയും എടുക്കാവുന്നതാണ് ഓരോരുത്തരുടെ മുടിയുടെ വിധത്തിന് അനുസരിച്ച് മൂന്ന് സ്പൂൺ വെളിച്ചെണ്ണയാണ് ഒഴിക്കുന്നത് എങ്കിൽ ഒരു സ്പൂൺ ആവണക്കണ്ണയും കാൽസ്പൂൺ റോസ്മേരി ഓയിലും ഒഴിക്കാവുന്നതാണ് ശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക. അതിന് മുകളിലേക്ക് വെളിച്ചെണ്ണ മിക്സ് ചെയ്ത ഈ ഒരു ബൗൾ കൂടി വയ്ക്കുക ശേഷം ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക വെളിച്ചെണ്ണ ഒന്ന് ചൂടായാൽ മാത്രം മതി ഒരിക്കലും ഒന്നിച്ച് തീ കൊടുത്ത് ചൂടാക്കാൻ പാടില്ല ഡബിൾ ബോയിലിംഗ് ചെയ്താൽ മാത്രമേ യഥാർത്ഥ രീതിയിലുള്ള ഗുണം ലഭിക്കുകയുള്ളൂ. 15 മിനിറ്റ് തലയിൽ പുരട്ടി വയ്ക്കാവുന്നതാണ്.
Story Highlights ; Hot oil Massage