Movie News

സസ്പെൻസുമായി ‘എന്ന് സ്വന്തം പുണ്യാളൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് – ennu swantham punyalan first look poster released

പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്നുണ്ട്

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്ര താരങ്ങളായ അർജുൻ അശോകൻ, ബാലു വർ​ഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഹേഷ് മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പള്ളിലച്ചനായി ബാലു വർഗീസ്, മറിയത്തിന്‍റെ വേഷത്തിൽ അനശ്വര രാജൻ,കഥാപാത്രത്തിന്റെ സസ്പെൻസ് വിടാത്ത ലുക്കിൽ അർജുൻ അശോകൻ എന്നിവരാണ് പോസ്റ്ററിലുള്ളത്. സാംജി എം ആന്റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്നുണ്ട്.

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്.

STORY HIGHLIGHT: ennu swantham punyalan first look poster released