Movie News

തകര്‍ത്താടി വിജയഗാഥ രചിച്ച് ദേവര: ചിത്രം ആദ്യദിനം നേടിയത് 172 കോടി രൂപ- devara box office collection

ജനത ഗ്യാരേജ് എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും 'ദേവര' എന്ന ചിത്രത്തിനുണ്ട്

ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ദേവര. ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ച ദേവര ആദ്യ ദിനം 172 കോടിയാണ് നേടിയിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുമായി രണ്ടാം ദിനവും ട്രെൻഡിങ്ങാണ് ചിത്രം. എന്‍ടിആറും ജാന്‍വിയും തമ്മിലുള്ള കെമിസ്ട്രിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് എത്തുന്നത്.

ജൂനിയർ എൻ ടി ആറിനൊപ്പം സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ എന്നിവരും അഭിനയിച്ച ചിത്രത്തിന് രാജ്യത്തുടനീളം 8000-ലധികം ഷോകൾ ഉണ്ടായിരുന്നു. ദേവരയുടെ ആദ്യ പകുതി ഗംഭീരമാണെന്നും ഇന്‍റർവെൽ പഞ്ചും ക്ലൈമാക്സിലെ ട്വിസ്റ്റും രണ്ടാം ഭാഗത്തേക്കുള്ള ലീഡുമൊക്കെ പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ചിരിക്കുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജൂനിയർ എൻടിആറിന്‍റെ തകർപ്പൻ പ്രകടനത്തിനും ആരാധകരിൽ നിന്ന് കൈയ്യടി ലഭിക്കുന്നുണ്ട്. ചിത്രം വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തികുറിക്കുമെന്നാണ് പ്രതീക്ഷ.

ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ദേവര’ രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങിയിരക്കുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

ജനത ഗ്യാരേജ് എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘ദേവര’ എന്ന ചിത്രത്തിനുണ്ട്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

STORY HIGHLIGHT: devara box office collectiondevara box office collection