സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരില്‍ രണ്ടു പേരും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അക്രമിക്കപ്പെടാറുണ്ട്.
നടന്‍ ബാലയും മുൻഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ബാല–അമൃത സുരേഷ് വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്.
തൻ്റെ സഹോദരി ഒരുപാട് കഷ്ടപ്പെട്ടുവെന്നും സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ ആരെങ്കിലും ബഹുമാനിക്കുമോ എന്നും അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് അഭിപ്രായം രേഖപ്പെടുത്തി എത്തുന്നത്.
തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്ന് പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നതെല്ലാം കള്ളമാണെന്ന് കുട്ടി ആരോപിച്ചു. അമൃത സുരേഷും ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
STORY HIGHLIGHT: singer abhirami suresh about bala amrutha issue