Movie News

ചടുലമായ നൃത്തച്ചുവടുകളുമായി രാം ചരൺ: ‘ഗെയിം ചെയ്ഞ്ചര്‍’ ലെ സോം​ഗ് പ്രൊമോ പുറത്ത്- Ram charan movie game changer song promo

സെപ്റ്റംബർ 30 തിങ്കളാഴ്ച പൂർണമായ ​ഗാനം റിലീസ് ചെയ്യും

രാം ചരൺ നായകനാകുന്ന ‘ ഗെയിം ചെയ്ഞ്ചർ’ എന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാം ചരൺ നായകനായി എത്തുന്ന ചിത്രമാണിത്. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 തിങ്കളാഴ്ച പൂർണമായ ​ഗാനം റിലീസ് ചെയ്യും.

തകർപ്പൻ ഡാൻസ് നമ്പറുമായാണ് രാം ചരൺ എത്തുക എന്ന് പ്രമോയിൽ നിന്നും വ്യക്തമാണ്. എസ് ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. തമൻ എസ് ആണ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാം എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നകാഷ് അസീസ് ആണ്.

ചിത്രത്തിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് റിപ്പോർട്ട്.

അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമായ ഗെയിം ചെയ്ഞ്ചർ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ്. ചിത്രത്തിലെ ജരഗണ്ടി എന്ന ഗാനം ഇതിനകം ഹിറ്റായി തുടരുന്നു.

STTORY HIGHLIGHT: Ram charan movie game changer song promo