Celebrities

“ദിലീപ് ഡിവോഴ്സില് രണ്ടുപേരോടും ഒരുപോലെ ബഹുമാനം തോന്നുന്നത് പരസ്പരം ഉള്ള ചെളി വാരിയേർ ഇല്ലാത്തത് കൊണ്ട് ആണ്’

രണ്ടുപേരും ആ കാര്യത്തില് അങ്ങേയറ്റം മാന്യത കാണിക്കുകയും അവരുടെ മകളുടെ സ്വകാര്യത നിലനിര്‍ത്തി പോരുകയും ചെയ്തു

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വലിയതോതിൽ വാർത്ത നേടിയ വിഷയമായിരുന്നു നടൻ ബാലയുടെയും ഭാര്യയായ അമൃത സുരേഷിന്റെയും വീഡിയോകൾ. സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം തന്നെയായിരുന്നു ഈ വീഡിയോകൾ സൃഷ്ടിച്ചിരുന്നത് ആദ്യം വീഡിയോയിൽ എത്തിയത് ഇവരുടെ മകളായ അവന്തികയായിരുന്നു അച്ഛനെക്കുറിച്ച് ഉള്ള മോശം കാര്യങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു അവന്തിക എത്തിയത്.. അവന്തിക്ക് പുറകെ മറുപടിയുമായി ബാലയും അതിനുപുറമേ മറുപടിയുമായി അമൃതയും എത്തുകയായിരുന്നു ചെയ്തത് ഇവർ ഇവരുടെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയാണ് ഉണ്ടായത് ഇതിനെക്കുറിച്ച് ദീപ്തി പ്രവീൺ എന്ന ഒരു വ്യക്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന കുറുപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ബാലയും അമൃതാ സുരേഷും സോഷ്യല്‍ മീഡിയ നിറഞ്ഞാടുമ്പോള്‍ രണ്ടു വാക്ക് പറയാതെ വയ്യ..ശീലായി പോയി..അതാണ്‌..താല്‍പര്യം ഇല്ലാത്തവര് സ്കിപ് ചെയ്തോളൂട്ടാ…ഒരു വിവാഹജീവിതം എന്നു പറഞ്ഞാല് അഡ്ജസ്റ്റുമെന്‍റുകള്‍ നിറഞ്ഞതാണ്… അതിന്,കഴിയാത്തവര്‍ പകുതി വഴിക്ക് ബൈ പറഞ്ഞു പിരിയും… ലോകത്തിലെ ആദ്യത്തെ ഡിവോഴ്സ് കപ്പിള്‍സ് അല്ലല്ലോ അമൃതയും ബാലയും…ബാലയുടെ ഭാഗത്തും അമൃതയുടെ ഭാഗത്തും തെറ്റുകള്‍ ഉണ്ടാകാം.. പക്ഷെ അച്ഛന്റെ കുറ്റങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ആ കുട്ടിയെ കൊണ്ടു വന്നത് തെറ്റു തന്നെയാണ്…. അതിപ്പോള്‍,അമൃത അറിയാതെയാണ് കുട്ടി വന്നതെന്നു തോന്നുന്നില്ല ..ഒന്നുകില്‍ അമൃതയുടെ സമ്മര്‍ദ്ദം കൊണ്ടോ അല്ലെങ്കില്‍ അവരുടെ മൗനാനുവാദത്തോടെയോ ആയിരിക്കണം ..ആ കുട്ടിയുടെ സംസാരത്തില് അത്രയ്ക്ക് നാച്ചുറലായി എനിക്കു (എന്റെ കാര്യമാണ് പറഞ്ഞത്) ഫീല് ചെയ്തില്ല…

ഇതുപറയുമ്പോള്‍ ബാല നല്ലവനാണെന്നല്ല പറഞ്ഞത്. ..അയാളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് ,സ്വന്തം മകള്‍ എതിരെ വന്നത് തന്നെ….അമൃത പറഞ്ഞ ഒരു കാര്യം പത്തു പതിനാല് വര്‍ഷത്തിന് ശേഷം എനിക്കു മറ്റൊരു ജീവിതം വേണ്ടേ ..പ്രണയം വേണ്ടേ….തീര്‍ച്ചയായും വേണം. ..ആദ്യപ്രണയത്തില് വീഴ്ച സംഭവിച്ച വ്യക്തി അടുത്ത പ്രണയത്തിലും ജീവിതത്തിലും കുറച്ചു കൂടി ശ്രദ്ധ നല്‍കേണ്ടതല്ലേ..? അതിന്റെ വീഴ്ച ആരുടെ തെറ്റാണ്..?ബാല വീണ്ടും വിവാഹം കഴിക്കുകയാണ് ചെയ്തത്..അതുകൊണ്ടാണ് അയാളെ ആരും പരിഹസിക്കാത്തത്… എന്നാല് അമൃതയോ ഇടയ്ക്കിടെ ഓരോ സ്ത്രീകളെ മാറി മാറി ജീവിതത്തിലേക്ക് കൊണ്ടു വരുകയും മടുക്കുമ്പോള്‍ മറ്റൊരു സ്ത്രീയെ തേടി പോകുന്ന ഒരാളിനോടൊപ്പം ജീവിക്കുകയും ആണ് ചെയ്തത്…അയാളുടെ ഈ സ്വഭാവം അറിഞ്ഞിട്ടും ഒരു പെണ്‍കുട്ടിയുള്ള അമൃതയുടെ ആ തീരുമാനം ശരിയായിരുന്നു എന്നെനിക്ക് തോന്നിയില്ല (അവര്‍ നിയമപരമായി വിവാഹിതരായിട്ടാണോ ഒരുമിച്ചു ജീവിച്ചതെന്നു അറിയില്ല)

ഇതൊന്നും പോയാതെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഓരോ സ്ത്രികളോടൊപ്പം ആണെന്നു പറയുന്ന ആളിനെയാണ് അമൃത ലോകത്തെ മികച്ച ഭര്‍ത്താവ് ആണെന്നു തള്ളി കൊണ്ട് നടന്നത്..ഇതൊക്കെ കൊണ്ടാണ് അമൃതയെ പൊതുജനങ്ങള്‍ പരിഹസിക്കുന്നത്…മറ്റൊരു ആരോപണം വിവാഹനിശ്ചയം കഴി്ഞ്ഞപ്പോഴാണ് ബാലയുടെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞത് എന്നാണ്..വിവാഹനിശ്ചയം അല്ലേ കഴിഞ്ഞുള്ളൂ…വിവാഹം കഴിഞ്ഞില്ലല്ലൊ..എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്നു വെയ്ക്കാതെ ഇരൂന്നത്.?അത് ആരുടെ തെറ്റാണ്…?

സ്വന്തം മോളെ സൈബര്‍ ബുള്ളിംഗിന് ഇട്ടുകൊടുത്തിട്ട് ഇപ്പോള്‍ കിടന്നു നിലവിളിക്കേണ്ട കാര്യമുണ്ടോ.?ബാല കുട്ടിയോട് ചെയ്യുന്നത് ദ്രോഹം ആണെങ്കില്‍ അതേ ദ്രോഹമാണ് അമൃതയും ചെയ്തത്…….കുട്ടിയെ സംബന്ധിച്ച് അച്ഛനും അമ്മയും പ്രാധാന്യം ഉള്ളവര് തന്നെയാണ്…ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കിയ മഞ്ജൂവാര്യര്‍ ദിലീപ് ഡിവോഴ്സില് രണ്ടുപേരോടും ഒരുപോലെ ബഹുമാനം തോന്നുന്നത് പരസ്പരം ഉള്ള ചെളി വാരിയെറ് ഇല്ലാത്തത് ആണ്… അവര്‍ക്കുഃ ഇതൊക്കെ കഴിയുമായിരുന്നു..സത്യമോ കള്ളമോ പരസ്പരം പറഞ്ഞു ജയിക്കാമായിരുന്നു…രണ്ടുപേരും ആ കാര്യത്തില് അങ്ങേയറ്റം മാന്യത കാണിക്കുകയും അവരുടെ മകളുടെ സ്വകാര്യത നിലനിര്‍ത്തി പോരുകയും ചെയ്തു…
ഇതൊക്കെ ഓരോ മാതാപിതാക്കള്‍ക്കൂഃ അവരുടെ മക്കളോടുള്ള കടമയാണ്‌. നിങ്ങള്‍ സെലിബ്രിറ്റികള്‍ ആണെന്നു കരുതി ദാമ്പത്യഭാണ്ഡം സോഷ്യല്‍ മീഡിയയില്‍ കൊണ്ടുവന്നു അലക്കി വെളുപ്പിക്കാന്‍ നോക്കിയാല് നെഗറ്റീവ് കമന്‍റ്സ് വരും..സ്വാഭാവികംഒന്നുകില്‍ സോഷ്യല്‍ മീഡിയയില് ഭാണ്ഡകെട്ട് അലക്കാതെ ഇരിക്കുക…..അല്ലെങ്കില്‍ പോസ്റ്റീവും നെഗറ്റീവും ഒരേപോലെ അംഗീകരിക്കാന്‍ ശ്രമിക്കുക..

story highlight; bala amrutha issue compare dhileep and manju