Celebrities

തന്നെ അപമാനിച്ചവർക്ക് കിടിലൻ മറുപടിയുമായി അഭിരാമി സുരേഷ്

പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയെ കുറിച്ചാണ് ഇപ്പോൾ അഭിരാമി സംസാരിച്ചു കൊണ്ടിരിക്കുന്നത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വിഷയം നടൻ ബാലയുടെയും ഗായികയായ അമൃത സുരേഷിന്റെയും കുടുംബ വിഷയമാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ വന്നാണ് തങ്ങളുടെ പ്രശ്നങ്ങൾ എല്ലാവരെയും അറിയിച്ചത്. ഇതിന് തൊട്ടു പിന്നാലെ രണ്ടുപേരെയും വിമർശിക്കുന്ന തരത്തിലുള്ള ചില വാർത്തകളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കൂടുതൽ ആളുകളും ഇതിൽ വിമർശിച്ചത് അമൃതയുടെ അനുജത്തിയായ അഭിരാമിയെയാണ്.

അഭിരാമി കാരണമാണ് അമൃതയുടെയും ബാലയുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്നും എത്രയും പെട്ടെന്ന് അഭിരാമി അമൃതയുടെ ജീവിതത്തിൽ നിന്നും മാറ്റിയില്ലെങ്കിൽ ഒരുപാട് വേദനകൾ സഹിക്കേണ്ടി വരുമെന്നും ഒക്കെയുള്ള തരത്തിലായിരുന്നു പലരും കമന്റുകളുമായി എത്തിയിരുന്നത്. വളരെ അസഭ്യമായ രീതിയിൽ പലരും അഭിരാമി സുരേഷിനെ കുറിച്ച് പല കമന്റുകളും ചെയ്യുകയും ചെയ്തിരുന്നു ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു ഈ സാഹചര്യത്തിലാണ് ഇതിനൊക്കെ മറുപടി എന്ന നിലയിൽ അഭിരാമി സുരേഷ് ഇപ്പോൾ എത്തിയിരിക്കുന്നത്

പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയെ കുറിച്ചാണ് ഇപ്പോൾ അഭിരാമി സംസാരിച്ചു കൊണ്ടിരിക്കുന്നത് . തന്നെ അധിക്ഷേപിച്ചവർക്കെതിരെ നിയമപരമായ രീതിയിൽ തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് അഭിരാമി. തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ ഒരു വാർത്ത അഭിരാമി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ബിജുരാജ് എന്ന യൂട്യൂബ് ചാനലിലും അതേപോലെതന്നെ ആനന്ദ് കൃഷ്ണൻ എന്ന ബ്ലോഗർക്കും എതിരെയാണ് ഇപ്പോൾ പരാതിയുമായി അഭിരാമി എത്തിയിരിക്കുന്നത് വളരെ മോശമായ രീതിയിൽ അഭിരാമിയെ പരാമർശിച്ച രണ്ടു വ്യക്തികളാണ് ഇവർക്കെതിരെയുള്ള അഭിരാമിയുടെ പരാതിയുടെ സ്ക്രീൻഷോട്ട് അടക്കം വയ്ക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights ; Abhirami share Screen shot