എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു താരമാണ് കാളിദാസ് ജയറാം. ഒരു ബാലതാരമായി വന്ന് വലിയ വിജയമാണ് താരം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് വലിയൊരു ആരാധകനിരയെ തന്നെ താരം സ്വന്തമാക്കുകയും ചെയ്തു എന്നാൽ നായകനായി എത്തിയപ്പോൾ താരത്തിന് വലിയ വിജയം നേടാൻ മലയാള സിനിമയിൽ സാധിച്ചിരുന്നില്ല. എന്നാൽ അന്യഭാഷകളിൽ ഒക്കെ വലിയ സ്വീകാര്യതയും താരത്തിന് ലഭിച്ചു പ്രത്യേകിച്ച് തമിഴ്.
വിക്രം എന്ന ചിത്രത്തിൽ നടൻ കമലഹാസന്റെ മകന്റെ വേഷത്തിൽ ആയിരുന്നു കാളിദാസ് എത്തിയത് ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു മലയാളത്തിൽ താരത്തിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം പൂമരം എന്ന ചിത്രമായിരുന്നു ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം കൈവരിച്ചില്ല എങ്കിലും ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴിലെ ആന്തോളജി ഫിലിമിൽ അഭിനയിച്ച കാളിദാസ കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ചില നിർണായക വിവരങ്ങളെ കുറിച്ച് കാളിദാസ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ആരെയാണ് അനുകരിക്കാൻ ശ്രമിക്കുന്നത് എന്നുകൂടിയാണ് താരം പറയുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുന്നു. ‘അഭിനയത്തിൽ ഞാൻ ഫോളോ ചെയ്യുന്നത് ലാലേട്ടനെയാണ് ‘ എന്നാണ് കാളിദാസ് പറയുന്നത്. കാളിദാസന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്
Story Highlights ; Kalidas talkes Mohanlal