Celebrities

‘ബാലയെക്കാളും നൂറ് ശതമാനം നല്ലതായിരുന്നു; എനിക്ക് അയാളോട് വെറുപ്പില്ല ‘; ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് | Abhirami Suresh

നടൻ ബാലയും മുന്‍ ഭാര്യയായിരുന്ന അമൃത സുരേഷും തമ്മിലുള്ള പരസ്യമായ ആരോപണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. ഇതിനിടയിലേക്ക് ആദ്യമായി പരസ്യ പ്രതികരണവുമായി മകൾ കൂടി വന്നതോടെയാണ് കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറിയത്. എന്നാൽ ഇപ്പോഴും കുറ്റപ്പെടുത്തലുകൾ അമൃതയ്ക്ക് തന്നെയാണ് ലഭിക്കുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അടുപ്പമാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.

ബാലയുമായി പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത രണ്ടാമതൊരു റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. വളരെ പെട്ടെന്ന് ഒരു റിലേഷന്‍ഷിപ്പ് അവസാനിച്ചതിലൂടെയാണ് അമൃതയും ഗോപിയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായത്. കഴിഞ്ഞ ദിവസം ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണവും ഗായിക തുറന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതേ കമന്റുകളാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവെച്ച പോസ്റ്റിന് താഴെ വരുന്നത്. ഇതോടെ ബാലയും ഗോപിയും തമ്മിലുള്ള വ്യത്യാസത്തെ പറ്റി അഭിരാമി തന്നെ സംസാരിച്ചിരിക്കുകയാണ്.

‘ഗോപിയേട്ടന്‍ ബെസ്റ്റ് എന്ന് പറഞ്ഞിട്ട് അത് ശരിയായിരുന്നോ?’ എന്നാണ് ഒരാള്‍ അഭിരാമിയോട് ചോദിച്ചത്. ‘ബാലയെക്കാളും നൂറ് ശതമാനം നല്ലതായിരുന്നു. സ്വന്തം പോരായ്മകളും നന്മകളുമുള്ള മനുഷ്യനാണ് ഗോപി സുന്ദര്‍. അവര്‍ക്കൊരുമിച്ച് മുന്നോട്ട് ആശയപരമായി പോകാന്‍ പറ്റാതെ വന്നപ്പോള്‍ പരസ്പര ബഹുമാനത്തോട് കൂടി ബന്ധം അവസാനിപ്പിച്ചു.

ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. അയാള്‍ എന്തുമായിക്കോട്ടെ, എന്റെ അച്ഛനെയും അമ്മയെയും ചേച്ചിയെയും ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് അയാളോട് വെറുപ്പുമില്ലെന്ന്’ അഭിരാമി പറയുന്നു.

നിങ്ങളൊക്കെ തലയില്‍ വെച്ചിരിക്കുന്ന ബാലയുടെ യഥാര്‍ഥ മുഖം കണ്ടാല്‍ ഇന്ന് സപ്പോര്‍ട്ട് ചെയ്തത് ഓര്‍ത്ത് നിങ്ങള്‍ വെറുത്ത് മരിക്കും. അയാള് കാരണം ജീവിതം പോയ പെണ്ണുങ്ങള്‍ക്കും കുടുംബത്തിനും അറിയാം സത്യമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

2009 ലാണ് അമൃത സുരേഷും ബാലയും വിവാഹിതരാവുന്നത്. വൈകാതെ ഇരുവരും ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരങ്ങള്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. 2022 ല്‍ അമൃത ഗോപി സുന്ദറുമായി പുതിയൊരു ജീവിതം ആരംഭിച്ചെങ്കിലും അത് പാതി വഴിയില്‍ അവസാനിച്ചു. അതുപോലെ ബാലയും മറ്റൊരു വിവാഹം കഴിച്ചു. ഡോക്ടര്‍ കൂടിയായ എലിസബത്തിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം വേര്‍പിരിയുകയായിരുന്നു.

Content highlight: abhirami Suresh about Gopi sundar