Celebrities

‘ നരയും മുഖത്തെ ചുളിവുകളും സ്വാഭാവികം; ഞാനെന്റെ അമ്പതുകളിലേക്കാണ് നോക്കുന്നത് ‘: മഞ്ജു വാര്യർ | manju warrier

30 വയസ്സ് വലിയ പ്രായം ആണെന്ന് തോന്നും

നാൽപതുകൾ വളരെ ചെറുപ്പം ആണെന്ന് മനസ്സിലായെന്ന് നടി മഞ്ജു വാര്യർ. ഇപ്പോൾ ഞാനെന്റെ അമ്പതുകളിലേക്കാണ് നോക്കുന്നത്. ഇപ്പോൾ ഇത്രയും എനർജറ്റിക്കായി ഇരിക്കുന്നുണ്ടെങ്കിൽ അമ്പതുകളിൽ ഇതിലേറെ എനർജറ്റിക്കായിരിക്കാമെന്ന് തോന്നുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു.

‌എനിക്ക് 46 വയസാണ്. 46 ഒരു പ്രായമല്ലെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ചെറുപ്പത്തിൽ 30 വയസ് വലിയ പ്രായമാണെന്ന് തോന്നും. പക്ഷെ വർഷങ്ങൾ കടന്ന് പോകവെ ഞാൻ തന്നെ മനസിലാക്കി. നാൽപതുകൾ വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായിരിക്കാമെന്ന് മനസ്സിലായി.

നരയും മുഖത്ത് ചുളിവുകളുമെല്ലാം സ്വാഭാവികമാണ്. മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യം. തന്നെ കാണാൻ ചെറുപ്പമാണെന്ന് പറയുന്നതിൽ സന്തോഷം തോന്നാറില്ല. സന്തോഷമായിരിക്കുന്നു എന്ന് പറയുമ്പോഴാണ് സന്തോഷമെന്നും മഞ്ജു വാര്യർ അന്ന് പറഞ്ഞു.

വേട്ടെയാനാണ് മ‍ഞ്ജുവിന്റെ പുതിയ സിനിമ. രജിനികാന്ത് നായകനാകുന്ന സിനിമ ഒക്ടോബർ പത്തിന് റിലീസ് ചെയ്യും. മഞ്ജു വാര്യരും രജിനികാന്തും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബതി തുടങ്ങി വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങൾ.

Content highlight: Manju warrier opens up