Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

“ഹസൻ നസ്റുല്ല” ; ഇസ്രായേലിനെ എന്നും അസ്വസ്ഥപ്പെടുത്തിയിരുന്ന നേതാവ്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Sep 30, 2024, 11:43 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരായിരുന്നു ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല. എങ്ങനെ ആയിരുന്നു അയാൾ കൊല്ലപ്പെട്ടത്. അറബ് രാജ്യങ്ങൾക്കിടയിൽ ഇസ്രായേലിന് തോറ്റ് പിൻമാറേണ്ടി വന്നതും ഹിസ്ബുല്ലയോട് മാത്രമാണെന്ന് അറിയാമോ? നിരവധി തവണ നസ്റുല്ലയെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഒടു​വിൽ സെപ്റ്റംബർ 27ലെ ആക്രമണത്തിൽനിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാനായില്ല.

 

ഇസ്രായേലിനെ എന്നും അസ്വസ്ഥപ്പെടുത്തിയ നേതാവായിരുന്നു ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ല. ഹിസ്ബുല്ലയുടേത് മാത്രമല്ല, ഇസ്രായേലിനെതിരെ പോരാടുന്ന ​വിവിധ പ്രതിരോധ സംഘങ്ങളുടെ നേതാവ് കൂടിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 32 വർഷമാണ് ഹസൻ നസ്റുല്ല ഹിസ്ബുല്ലയെന്ന രാഷ്ട്രീയ-സായുധ പ്രസ്ഥാനത്തെ നയിച്ചത്. പ്രദേശിക സായുധ സേനയിൽനിന്ന് ലബനാനിലെ തന്നെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായി ഈ കാലയളവിൽ ഹിസ്ബുല്ല വളർന്നു. കൂടാതെ മിഡിൽ ഈസ്റ്റിലെ പ്രബല സായുധ വിഭാഗമായി മാറുകയും ചെയ്തു. 2021 ഒക്ടോബറിൽ ഹിസ്ബുല്ലക്ക് ഒരു ലക്ഷം പോരാളികളുണ്ടെന്ന് ഹസൻ നസ്റുല്ല പ്രഖ്യാപിക്കുകയുണ്ടായി.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് 2006 മുതൽ ഇസ്രയേൽ നീക്കങ്ങൾ തുടങ്ങിയിരുന്നു. 2006ൽ ഹിസ്ബുല്ലയുമായി നടന്ന യുദ്ധം ഇസ്രയേലിന് വ്യക്തമായ വിജയം സമ്മാനിക്കാതെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ വെടിനിർത്തലിൽ അവസാനിച്ചിരുന്നു. അന്നുമുതൽ ഹിസ്ബുല്ലയുടെ നേതൃത്വത്തെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ വലിയ സംഘം ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണ് ഇസ്രയേൽ വിന്യസിച്ചത്. കൂടാതെ ഹിസ്ബുല്ല നേതാക്കളുടെ മൊബൈൽ ഫോണുൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളുടെ സിഗ്നലുകൾ ചോർത്താൻ‍ ഇസ്രയേൽ സൈന്യത്തിന്റെ സിഗ്നൽസ് ഇന്റലിജൻസ് ഏജൻസിയായ യൂണിറ്റ് 8200 അത്യാധുനിക സൈബർ സങ്കേതങ്ങളും വികസിപ്പിച്ചെടുത്തുവെന്ന് യുഎസ് മാധ്യമമായ ന്യൂയോർക്ക് ൈടംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഹിസ്ബുല്ലയെ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ അതിവേഗം സൈനികർക്കും വ്യോമസേനയ്ക്കും കൈമാറുന്നതിനായി പുതിയ സംഘങ്ങളെ തന്നെ ഇസ്രയേൽ സൈന്യത്തിനുള്ളിൽ രൂപീകരിച്ചിരുന്നു.

 

ഇന്റലിജൻസ് സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ഇസ്രയേൽ ഓപ്പറേഷൻ 2008ലാണ് ആദ്യം ഫലം കാണുന്നത്. ഹിസ്ബുല്ലയുടെ ഉന്നത നേതാവ് ഇമാദ് മഗ്നിയയെ യുഎസ് ചാരസംഘടന സിഐഎയുടെ സഹായത്തോടെ 2008ൽ സിറിയയിൽവച്ച് മൊസാദ് വധിച്ചു. പിന്നീട് 2020ൽ ഇറാൻ ഖുദ്സ് സേനയുടെ മേധാവിയായിരുന്ന ക്വാസിം സുലൈമാനി സിറിയയിൽനിന്ന് ബെയ്റുട്ടിലേക്ക് നസ്‌റല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പോകുന്ന വിവരം ഇസ്രയേലാണ് യുഎസിന് നൽകുന്നത്. തുടർന്ന് ബാഗ്ദാദ് വിമാനത്താവളത്തിൽവച്ച് ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് സുലൈമാനിയെ വധിച്ചു. എന്നാൽ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയത്തെ തുടർന്ന് ഈ സമയം നസ്റല്ലയെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചിരുന്നില്ല.

ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ ഭൂഗർഭ ആസ്ഥാനത്തായിരിക്കും നസ്‌റല്ല ഉണ്ടാകുകയെന്ന വിവരം ഇറാൻ പൗരൻ ഇസ്രയേൽ സൈന്യത്തിന് ചോർത്തി നൽകിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയൻ’ അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബങ്കറിൽ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമായി നസ്‌റല്ല കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഇസ്രയേൽ ആക്രമണം. സെപ്റ്റംബർ 28നാണ് നസ്‌റല്ല കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. പിന്നീട് ഹിസ്ബുല്ലയും ഇക്കാര്യം ശരിവച്ചു. 27നു വൈകിട്ട് മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്. 6 പാർപ്പിടസമുച്ചയങ്ങളും ആക്രമണത്തിൽ തകർന്നടിഞ്ഞു. 6 മീറ്റർ വരെ കോൺക്രീറ്റ് ഭേദിക്കാനും ഭൂമിയിൽ 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉപയോഗിച്ചതെന്നു റിപ്പോർട്ടുണ്ട്. വ്യാപക നാശമുണ്ടാക്കുന്ന ഇവ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതു ജനീവ കൺവൻഷൻ വിലക്കിയിട്ടുള്ളതാണ്. 28നു രാവിലെയാണ് നസ്റല്ലയുടെയും മറ്റു ഹിസ്ബുല്ല നേതാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: ഹിസ്ബുല്ല സെക്രട്ടറി ജനറൽHisbulla general secretoryHISBULLAAnweshnam.comHassan Nasrallahഹസൻ നസ്റുല്ല

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies