Celebrities

‘സലിം കുമാറിന്റെ മകന്‍ മരപ്പാഴ്’: വിമര്‍ശകന് മറുപടിയുമായി ചന്തു – salim kumars son chandu

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിലാണ് ചന്തു സലിം കുമാറും പ്രധാന കഥാപാത്രമായി എത്തുന്നത്

സമൂഹ മാധ്യമങ്ങളിൽ പരിഹാസ കമന്റ് കുറിച്ചയാൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകനും നടനുമായ ചന്തു. മഞ്ഞുമല്‍ ബോയ്‌സ് എന്ന സിനിമയിലൂടെ ചന്തുവിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയിലും ചന്തു അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചന്തുവിന്റെ ഫോട്ടോസും പുറത്ത് വന്നിരുന്നു. ഈ ഫോട്ടോയ്ക്കു താഴെയാണ് പരിഹാസ കമന്റുമായി യുവാവ് എത്തിയത്. തന്നെ കുറിച്ച് മോശമായി സംസാരിച്ച ആള്‍ക്ക് ചന്തു തന്നെ മറുപടിയുമായി കമെന്റിൽ എത്തി.

‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി താഴെ ‘ഓക്കെ ഡാ’ എന്ന കമന്റാണ് ചന്തു നൽകിയത്.

ചന്തുവിന്റെ കമന്റിന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകർ. ‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും’ എന്നാണ് ചന്തുവിനെ പിന്തുണച്ചുള്ള മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിലാണ് ചന്തു സലിം കുമാറും പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിലെ താരങ്ങളായ നസ്ലിനും ചന്തുവിനും അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വൈറലാണ്.

STORY HIGHLIGHT: salim kumars son chandu