ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഒരു അഭിനേത്രിയായിരുന്നു കാവ്യ മാധവന്‍. എന്നാല്‍ ഇപ്പോള്‍ നടി സിനിമ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നിരുന്നാലും തന്റെ ബിസിനസ് ബ്രാന്‍ഡ് ആയ ലക്ഷ്യയുടെ മോഡലായി ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇപ്പോള്‍ കാവ്യ. ഇപ്പോളിതാ കാവ്യ മാധവന്റെ ഒരു പഴയകാല ഇന്റര്‍വ്യൂ ആണ് വളരെ ശ്രദ്ധ നേടുന്നത്. ന്യൂജനറേഷന്‍ സിനിമകളില്‍ നിന്ന് കാവ്യ എന്തുകൊണ്ട് അകലം പാലിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കാവ്യ.
‘ചോദ്യം ശരിക്കും ഒന്നു മാറ്റി ചോദിക്കുകയാണ് വേണ്ടത്. കാരണം ന്യൂജനറേഷന്‍ സിനിമയില്‍ നിന്ന് കാവ്യ എന്തുകൊണ്ട് അകലം പാലിക്കുന്നു എന്നുള്ളതല്ല, ന്യൂജനറേഷന്‍ സിനിമ എന്നെ എന്തിന് മാറ്റിനിര്‍ത്തുന്നു എന്ന് വേണം ചോദിക്കാന്‍. കാരണം ഒരു അഭിനേത്രി എന്ന് പറയുമ്പോള്‍ എപ്പോഴും സിനിമ മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാവകമാവുക എന്നുള്ളതാണ്. എന്റെ ജോലി ഇതാണ്. അഭിനയമാണ് എന്റെ ജോലി. അപ്പോള്‍ സിനിമ മാറി ഇനി ഞാന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിരിക്കാന്‍ പറ്റില്ല. ശരിക്കും ഉള്ള ഒരു കലാകാരിക്ക് അത് പറ്റില്ല. അപ്പോള്‍ പുതിയ പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ ഒപ്പം പുതിയ ആര്‍ട്ടിസ്റ്റിന്റെ ഒപ്പം, പുതിയ ടെക്‌നീഷ്യന്മാരുടെ ഒപ്പം ഒക്കെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്ന് പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്. പക്ഷേ എന്താ പറയുക, നമ്മള്‍ ഇത്രയും നാള്‍ ചെയ്തു വന്ന ഒരു ട്രാക്ക് ഉണ്ട്.’
‘ആ ട്രാക്കില്‍ നിന്ന് ഒന്നു മാറ്റി, ചുവടുമാറ്റി ചെയ്യിക്കുന്നത് ചിലപ്പോള്‍ പുതിയ സംവിധായകന്‍ ആണെങ്കില്‍ അല്ലെങ്കില്‍ പുതിയ ടെക്‌നീഷ്യന്‍സ് ആണെങ്കിലും പരീക്ഷണത്തിന് തയ്യാറാവണം. റിസ്‌ക് എടുക്കാന്‍ തയ്യാറാകണം. കാവ്യാ അഭിനയിച്ചിരിക്കുന്നത് ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് പെട്ടെന്ന് അതില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്താല്‍ ശരിയാകുമോ എന്നുള്ള ചിന്ത വരാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്ന ഒരാള്‍ തന്നെയാണ്. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം, നമ്മളെക്കൊണ്ട് പറ്റുന്ന തരത്തില്‍. ഞാന്‍ എവിടെയും അകലം പാലിച്ചിട്ടൊന്നുമില്ല.’ കാവ്യ മാധവന്‍ പറഞ്ഞു.
STORY HIGHLIGHTS: Kavya Madhavan about new generation movies