റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങൾ
- ചിക്കൻ – ഒരു കിലോ
- ബസ്മതി അരി – 2 കപ്പ്
- മന്തി സ്പൈസസ് – 2 ടീസ്പൂൺ
- സവാള – 4 എണ്ണം
- തൈര് -4 ടീസ്പൂൺ
- ഒലിവ് എണ്ണ – 4 നാല് ടീസ്പൂൺ
- തക്കാളി (മിക്സിയിൽ അരച്ചെടുത്തത്)- 2 എണ്ണം
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ
- നെയ്യ് – 2 ടീസ്പൂൺ
- പച്ചമുളക്- 5 എണ്ണം
- ഏലയ്ക്ക -5 എണ്ണം
- കുരുമുളക് – 10 എണ്ണം
തയ്യാറാക്കുന്ന വിധം
ബസ്മതി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം.
മന്തി സ്പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിൾസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചിക്കൻ ചേർക്കുക. ഇറച്ചിയിൽ നന്നായി മസാല ചേർത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.ഒരു പാത്രത്തിൽ അരി വേവിക്കുക. ഒരു ചെമ്പിൽ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയിൽ, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്സിക്കം, മിക്സിയിൽ അരച്ചു വെച്ച തക്കാളി എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തു കഴിഞ്ഞാൽ മൂടിയുടെ മുകളിലായി ഒരു പാത്രത്തിൽ ചിക്കൻ വെയ്ക്കണം. ഇത് കനലിട്ട് ഉണ്ടാക്കിയ കുഴിയിലേക്ക് എടുത്തു വെയ്ക്കുക. അരിയോടൊപ്പം തന്നെ ചിക്കനും വേവുന്നതാണ്.
കുഴി ഉണ്ടാക്കുന്ന വിധം:
ഒരു മീറ്റർ താഴ്ചയിൽ ചെമ്പ് ഇറക്കി വെക്കാവുന്നത രീതിയിൽ കുഴി നിർമിക്കുന്നതാണ് ഉത്തമം. ഈ കുഴിയിൽ കനൽ ഇട്ട് വെയ്ക്കണം. കനലിന് മുകളിലായി ചെമ്പ് വെക്കാം. ചൂട് പുറത്തുപോകാത്ത രീതിയിൽ അടച്ചുവെച്ചു വേവിക്കണം.
content highlight: kuzhi-manthi-recipe-food-recipe