Celebrities

മകളുടെ പിറന്നാൾ ആഘോഷമാക്കി ശ്വേത മേനോൻ; സന്തോഷത്തിൽ പങ്കുചേർന്ന് രമേശ് പിഷാരടി – shweta menon celebrated her daughters birthday

പിറന്നാളാഘോഷം ശ്വേതയുടെ വീട്ടിലാണെങ്കിലും, പിറന്നാൾ സർപ്രൈസ് ഒരുക്കുന്നതിൽ നടൻ രമേശ് പിഷാരടിയുടെ ഇടപെടൽ കൂടിയുണ്ട്

സെലിബ്രിറ്റികളും സെലിബ്രിറ്റി കിഡ്‌സും വാര്‍ത്തകളിലും വിവാദങ്ങളിലും നിറയുന്നത് സ്വാഭാവികമാണ്. എന്നാൽ ജനിക്കും മുൻപേ വാർത്തകളിൽ ഇടം നേടി താരമായ കുഞ്ഞാണ് ശ്വേതാ മേനോന്റെയും ശ്രീവത്സൻ മേനോന്റെയും ഏക പുത്രി സബൈന. ഇപ്പോൾ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ മകളുടെ പിറന്നാൾ വിശേഷവുമായി എത്തിയിരിക്കുകയാണ് ശ്വേത.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ‘കാലം എത്ര വേഗം പറക്കുന്നു- എന്റെ റോക്‌സ്റ്റാറിന് ഈ മാസം 12 വയസ്സ് തികഞ്ഞു! അമ്മൂമ്മയുടെ സ്നേഹത്താലും പരിചരണത്താലും അനുഗ്രഹീതമായി അവൾ ഈ ദിവസം ചിലവഴിച്ചു. എല്ലാവരുടെയും അനുഗ്രഹം മകൾക്ക് വേണമെന്നും’ താരം അടിക്കുറിപ്പായി നൽകി.

കഴിഞ്ഞ വർഷവും മകളും ഭർത്താവുമായി കേക്ക് മുറിക്കുന്ന ഒരു ദൃശ്യം ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. അന്നും മകളുടെ മുഖം എവിടെയും ശ്വേത വ്യക്തമാക്കിയിരുന്നില്ല. പിറന്നാളാഘോഷം ശ്വേതയുടെ വീട്ടിലാണെങ്കിലും, പിറന്നാൾ സർപ്രൈസ് ഒരുക്കുന്നതിൽ നടൻ രമേശ് പിഷാരടിയുടെ ഇടപെടൽ കൂടിയുണ്ട്.

കുറച്ചുകാലം മുൻപ് പിഷാരടി ആരംഭിച്ച കേക്ക് ഷോപ്പായ കേക്ക് റീൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് മകളുടെ പിറന്നാൾ കേക്ക് ശ്വേത തിരഞ്ഞെടുത്തത്. സ്ട്രോബെറിയും, മുതിരയും കിവിയും എല്ലാം ചേർത്ത് കേക്ക് പരമാവധി ഹെൽത്തി ആക്കി മാറ്റിയിട്ടുണ്ട്. കേക്ക് മനോഹരമാക്കിയ പിഷാരടിയ്ക്കും കേക്ക് തയാറാക്കിയ മൊയ്‌ദീനും ശ്വേതയുടെ നന്ദി വാക്കുകളും പങ്കുവെച്ച പോസ്റ്റിലുണ്ട്. കമന്റ് ബോക്‌സില്‍ സബൈനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകർ.

STORY HIGHLIGHT: shweta menon celebrated her daughters birthday