മലയാളികളുടെ പ്രിയനാടിമാരില്‍ ഒരാളാണ് അനുശ്രീ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഓരോ സിനിമയിലും അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നെന്നപോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ഇപ്പോള്‍ ഇതാ തങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘എല്ലാവര്‍ക്കും ഉള്ള തെറ്റിദ്ധാരണയാണ് നമ്മുടെ കയ്യില്‍ ഇഷ്ടംപോലെ പൈസ ഉണ്ടെന്നുള്ള സംഭവം. വലിയ താരങ്ങളെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഞങ്ങളൊക്കെ ഈ പറയുന്ന പോലെ 10 വര്‍ഷമായതേയുള്ളൂ സിനിമയില്‍ വന്നിട്ട്. അപ്പോള്‍ നമുക്ക് ഉള്ളത് ഉണ്ടാകുമായിരിക്കാം. സിനിമ ഇല്ലാതെ ഒരു മൂന്നു നാല് മാസം ഇരുന്നു കഴിഞ്ഞാല്‍ നമ്മളെല്ലാവരുടെയും പോലെ തന്നെയാണ്. ഞങ്ങളും അച്ഛനും അമ്മയും തരുന്ന കഞ്ഞിയും കുടിച്ചാണ് ഇരിക്കുന്നത്. ഉള്ളപ്പോള്‍ എവിടെയാണെന്ന് വെച്ച് കഴിഞ്ഞാല്‍ അത് അനുസരിച്ച് നമ്മള്‍ പോകും. പോയി കഴിക്കും, ട്രിപ്പ് പോകും, കറങ്ങാന്‍ പോകും അല്ലെങ്കില്‍ നമ്മള്‍ വീട്ടില്‍ ഇരിക്കും. അമ്മ തരുന്ന ചോറും മുട്ടയും കഴിച്ചിരിക്കും. അത് കഴിക്കുക എന്നുള്ളതാണ്. അതാണ് ശരിക്കും വാസ്തവം.’
‘അല്ലെങ്കില്‍ പിന്നെ പണ്ടുമുതലേ സിനിമ ചെയ്തു ഫിനാന്‍ഷ്യലി അതിനെ ഭയങ്കരമായിട്ട് മാനേജ് ചെയ്ത് വേറൊരു ഇന്‍വെസ്റ്റ്‌മെന്റില്‍ ഇട്ട് ലാഭം എടുക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ എന്തായാലും അങ്ങനെയല്ല. ഉള്ളതുകൊണ്ട് അപ്പോള്‍ പുട്ടടിക്കുന്നു എന്നേയുള്ളൂ. ഞങ്ങള്‍ ചിലപ്പോള്‍ ബോംബെയിലും ബാംഗ്ലൂരിലും ഒക്കെ പോയി അവിടെ നിന്ന് പര്‍ച്ചേസ് ചെയ്യാറുണ്ട്. ഡ്രസ്സ് എടുക്കാന്‍ പോകുമ്പോഴോ അല്ലെങ്കില്‍ ആക്‌സസറീസ് എടുക്കാന്‍ പോകുമ്പോഴും ചെയ്യുന്നത് ഇവിടെ താരതമ്യേന കുറവായിരിക്കും. നിങ്ങള്‍ ഞങ്ങളുടെ കൂടെ ബാംഗ്ലൂരിലേക്കും ബോംബെയിലേക്കും വരൂ. ഞങ്ങളെ അവിടെ കാണാം. നമ്മള്‍ക്ക് കുറച്ചുനാള്‍ അടുപ്പിച്ച് പടം ഇല്ലാതിരുന്ന് കഴിഞ്ഞാല്‍ നമ്മുടെ കയ്യിലും ഷോര്‍ട്ടേജ് വരും.’, അനുശ്രീ പറഞ്ഞു.
STORY HIGHLIGHTS: Anusree about her savings