Celebrities

‘തെളിവ് ഉണ്ടെന്ന് പറയുന്നു, ദിലീപേട്ടനെ അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ വലിയ വിഷമമുണ്ട്’: കാവ്യ മാധവന്‍

ദിലീപേട്ടന് നന്നായിട്ടറിയാം എന്റെ സ്വപ്നം എന്താണ് എന്നുള്ളത്

ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഒരു അഭിനേത്രിയായിരുന്നു കാവ്യ മാധവന്‍. എന്നാല്‍ ഇപ്പോള്‍ നടി സിനിമ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോളിതാ കാവ്യ മാധവന്റെ ഒരു പഴയകാല ഇന്റര്‍വ്യൂ ആണ് വളരെ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടാന്‍ കാരണം ദിലീപ് ആണോ എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് കാവ്യ മാധവന്‍.

‘ദിലീപേട്ടനെ അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ എനിക്ക് വലിയ വിഷമമുണ്ട്. അതിനുള്ള പല കാരണങ്ങളും പലരും പറയുന്നുണ്ട്, പല സൈഡില്‍ നിന്നും പറയുന്നുണ്ട്.. തെളിവ് സഹിതം ഉണ്ടെന്ന് വരെ ഓരോരുത്തര്‍ പറയുന്നു. എനിക്ക് വിഷമമാണ് തോന്നുന്നത്. കാരണം ദിലീപേട്ടനെ പോലെ ഒരാളെ അങ്ങനെ അതിലേക്ക്, കാരണം ഞാന്‍ വീണ്ടും എന്റെ കരിയര്‍ തുടങ്ങുമ്പോള്‍ എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്ത ആളുകളാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും. എനിക്ക് തോന്നുന്നു ദിലീപേട്ടനെക്കാളും എനിക്ക് പറയാനുള്ളത് മഞ്ജു ചേച്ചി ആയിരിക്കും. എന്റെ വിഷമങ്ങള്‍ അധികവും ഞാന്‍ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോട് തന്നെയാണ്. സിനിമയില്‍ ഉള്ള ഒരരാള്‍ എന്ന നിലയില്‍. അപ്പോള്‍ അങ്ങനെയുള്ള ഒരാളെ കുറിച്ച് ഒക്കെ അങ്ങനെ പറയുമ്പോള്‍… കാരണം ദിലീപേട്ടന് നന്നായിട്ടറിയാം എന്റെ ഒരു സ്വപ്നം എന്താണ് എന്നുള്ളത്.’

‘അവര്‍ക്ക് അറിയാവുന്ന മറ്റൊരു കാര്യമുണ്ട്, ഞാന്‍ വളരെയധികം അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ് എന്നത്. ഏത് സാഹചര്യമാണെങ്കിലും.. ഞാനെന്റെ വീട്ടില്‍ ചിലപ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ ദേഷ്യം കാണിക്കുമായിരിക്കും. പക്ഷേ ഞാന്‍ വേറൊരു സ്ഥലത്ത് പോയി കഴിഞ്ഞാല്‍ വളരെയധികം അഡ്ജസ്റ്റ് ചെയ്യും. എനിക്കൊരു സ്ഥലത്ത് പറ്റില്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് പറ്റാത്ത ഒരു സ്ഥലം ആയിരിക്കുമെന്ന് എന്നെ വളരെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം. എന്നെയും ദിലീപേട്ടനെയും കുറിച്ച് അങ്ങനെ ഒരു തെറ്റിദ്ധാരണ എന്റെ വീട്ടുകാര്‍ക്കില്ല.’, കാവ്യ മാധവന്‍ പറഞ്ഞു.

STORY HIGHLIGHTS: Kavya Madhavan about Dileep