Celebrities

‘ചില സമയത്ത് കിച്ചു ഓവര്‍ ആണെന്ന് തോന്നും, പക്ഷെ ആ പറഞ്ഞത് എനിക്കും തോന്നി’: സിന്ധുകൃഷ്ണ

എത്രയോ നീണ്ട യാത്രകള്‍ ഉണ്ടായിരുന്നു..

കുറച്ചു ദിവസങ്ങളായി നടന്‍ കൃഷ്ണകുമാറും കുടുംബവും വെക്കേഷനില്‍ ആയിരുന്നു. ബാലിയിലേക്ക് ആയിരുന്നു കുടുംബത്തിന്റെ യാത്ര. കുടുംബ യാത്രയില്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും ഭര്‍ത്താവ് അശ്വിനും ഒപ്പമുണ്ടായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അശ്വിനും ദിയയും യാത്രയില്‍ ഉണ്ടായിരുന്നതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും ഉടലെടുത്തു. മിഥുനം സ്‌റ്റൈല്‍ ഹണിമൂണ്‍ യാത്ര എന്ന് പറഞ്ഞായിരുന്നു ട്രോളുകള്‍ എല്ലാം. ഇപ്പോള്‍ ഇതാ യാത്ര കഴിഞ്ഞ് എത്തിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സിന്ധു കൃഷ്ണകുമാര്‍.

‘കുറച്ചുമുമ്പ് കിച്ചു[കൃഷ്ണകുമാര്‍] ഓസിയോട് [ദിയ കൃഷ്ണ]പറയുകയായിരുന്നു,നമ്മള്‍ താങ്ക്യൂ പറയണം എന്ന്. കാരണ നമ്മള്‍ ഒരു വലിയ ട്രിപ്പ് പോയി, എത്രയോ നീണ്ട യാത്രകള്‍ ഉണ്ടായിരുന്നു.. എല്ലാം കടലിന്റെ മുകളില്‍ കൂടിയായിരുന്നു. നമ്മള്‍ അവിടെ പോയിട്ട് തന്നെ രണ്ടു പ്രാവശ്യം സ്പീഡ് ബോട്ടില്‍ 45 മിനിറ്റോളം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു. അതിനകത്ത് ലൈഫ് ജാക്കറ്റ് ഒക്കെ ഉണ്ടായിരുന്നെങ്കിലും നമ്മള്‍ ഇട്ടിട്ടില്ലായിരുന്നു. പരിചയമില്ലാത്ത ഏതൊക്കെയോ നാട്ടില്‍ പോയി.. കറങ്ങി ഇറങ്ങുകയും ഒക്കെ ചെയ്യുന്നു. വലിയ ഹൈറ്റില്‍ ഊഞ്ഞാലാടി, എന്തൊക്കെയോ ചെയ്തു.. പക്ഷേ ഒന്നും പറ്റിയില്ല.

വളരെ സേയ്ഫ് ആയിട്ട് നമ്മള്‍ പോയ പോലെ തന്നെ എല്ലാവരും അതേപോലെതന്നെ ഹെല്‍ത്തിയായിട്ടും സന്തോഷമായിട്ടും തിരിച്ചെത്തി. അതുകൊണ്ട് അതിനെല്ലാം നമ്മള്‍ താങ്ക്യൂ പറയണം എന്ന് കിച്ചു പറഞ്ഞു. ചില സമയത്ത് കിച്ചു എന്തെങ്കിലും പറയുമ്പോള്‍ എനിക്ക് തോന്നും ഓവര്‍ ആകുന്നു എന്ന്. പക്ഷേ ഇത് ഞാന്‍ ഒന്നും റിയാക്ട് ചെയ്തില്ല. പക്ഷേ എന്റെ മനസ്സില്‍ കൂടെ പോയി, നമ്മള്‍ ശരിക്കും നന്ദി പറയണം എന്നുള്ളത്. ഒരുപാട് ഓര്‍മ്മകള്‍ കുടുംബത്തോടൊപ്പം. എല്ലാവരും സേയ്ഫ് ആയിട്ട് തിരിച്ചെത്തുക എന്നത് തന്നെ വലിയ ഒരു സംഭവമാണല്ലോ.’, സിന്ധു കൃഷ്ണ പറഞ്ഞു.

STORY HIGHLIGHTS: Sindhu Krishnakumar about Krishnakumar