മലയാള സിനിമ ടെലിവിഷന്‍ രംഗത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് പ്രിയങ്ക അനൂപ്. സിനിമകളിലും മറ്റും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. വലിയ ഹിറ്റായിരുന്ന പരിഭവം പാര്‍വ്വതി എന്ന പരമ്പരയിലെ പാര്‍വ്വതി എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. ഇപ്പോള്‍ ഇതാ തന്റെ പുതിയ സിനിമയായ കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോള്‍ പ്രിയങ്ക സംസാരിച്ച ചില കാര്യങ്ങളാണ് വലിയ ശ്രദ്ധ നേടുന്നത്.
‘അമ്മയില്‍ ഇലക്ഷന്‍ വരണം. ഇലക്ഷനില്‍ മത്സരിക്കാന്‍ അതിനകത്ത് ആവശ്യമില്ലാത്ത കുറെ കാര്യങ്ങള്‍ ഉണ്ട്. അമ്മയുടെ ബൈലോയ്ക്ക് അകത്ത് കുറെ പോയന്റ്‌സ് ഉണ്ട്. ആ പോയിന്റ്‌സ് ജനറല്‍ബോഡി തീരുമാനിച്ച് മാറ്റുകയാണെങ്കില്‍ മാത്രമെ ഞങ്ങള്‍ക്കൊക്കെ മത്സരിക്കാന്‍ പറ്റൂ. അപ്പോള്‍ അതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല. അത് അങ്ങനെ നില്‍ക്കട്ടെ. സംസാരിക്കേണ്ട സമയത്ത് ഞാന്‍ സംസാരിക്കും. ഇപ്പോള്‍ അതിലേക്ക് കടക്കരുത് എന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണ്. എനിക്ക് ഇപ്പോള്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടാണ്.
‘പത്രത്തിലെ തന്നെ ഒരുപാട് പേര് എന്റെ പിറകെ നില്‍പ്പുണ്ട്, കാരണം എന്റെ കൈയ്യില്‍ എന്തോ ഉണ്ട് എന്ന് അവര്‍ക്ക് നല്ലതുപോലെ അറിയാം. ആ ബോംബ് ഞാന്‍ പൊട്ടിക്കും. പൊട്ടിക്കേണ്ട സമയത്ത് ഞാന്‍ പൊട്ടിച്ചിരിക്കും. ഞാനിപ്പോള്‍ വന്നത് കുട്ടന്റെ ഷിനിഗാമി എന്ന് പറയുന്ന നല്ലൊരു പടം, ജാഫറിക്ക ഒക്കെ അഭിനയിക്കുന്ന നല്ലൊരു പടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. അതിന്റെ രണ്ട് വാക്ക് സംസാരിക്കാനാണ് ഞാന്‍ ഇന്ന് വന്നത്.’, പ്രിയങ്ക അനൂപ് പറഞ്ഞു.
STORY HIGHLIGHTS: Priyanka Anoop about AMMA
















