ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് വാരാന്ത്യങ്ങളില്‍ യാത്ര പോകാന്‍ പറ്റിയ മികച്ച ഒരിടമാണ് അന്തർഗംഗ. ബെംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെ കോലാർ ജില്ലയില്‍ ശതശൃംഗ പർവതനിരകളിലാണ് അന്തർഗംഗ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1712 മീറ്റർ ഉയരത്തിലുള്ള പാറക്കെട്ടുകളും ചെറിയ ഗുഹകളും ഇടതൂർന്ന തോട്ടങ്ങളുമുള്ള ഈ പര്‍വതപ്രദേശം ട്രെക്കിങ്, റോക്ക് ക്ലൈംബിങ് മുതലായ സാഹസികവിനോദങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്.ഈ പ്രദേശത്തുള്ള പർവതങ്ങളുടെ നടുവിൽ നിന്ന് പാറകളിലൂടെ ഒഴുകിയെത്തുന്ന വറ്റാത്ത നീരുറവയെയാണ് അന്തർഗംഗ എന്ന പേര് സൂചിപ്പിക്കുന്നത്. കന്നഡയില്‍ ഈ പേരിന്‍റെ അര്‍ത്ഥം, ‘ഭൂഗര്‍ഭത്തില്‍ നിന്നുള്ള നീരൊഴുക്ക്’ അല്ലെങ്കില്‍ ‘ആഴത്തില്‍ നിന്നുള്ള ഗംഗ’ എന്നൊക്കെയാണ്. ഈ അരുവിയുടെ ഉത്ഭവം എവിടെയാണെന്ന കാര്യം ഇപ്പോഴും ഒരു രഹസ്യമാണ്.അന്തര്‍ഗംഗയുടെ പ്രവേശനകവാടത്തില്‍, ‘ദക്ഷിണ കാശി’ എന്നു കന്നഡയില്‍ ബോര്‍ഡ് കാണാം.
ഏറ്റവും മുകളിലെത്താൻ, ഏകദേശം 300 കൽപ്പടവുകൾ കയറണം, എന്നാല്‍ ഇത് ഗോവണി പോലെയുള്ള കുത്തനെയുള്ള പടികളല്ല. ഇടയ്ക്കിടെ നിന്ന് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയുടെ കാഴ്ച ആസ്വദിക്കാം. കൂറ്റൻ പാറകളിലൊന്നിൽ ഇരുന്നു ധ്യാനിക്കാം.ശിവന് സമർപ്പിച്ചിരിക്കുന്ന കാശി വിശ്വേശ്വര ക്ഷേത്രത്തിലാണ് പടികൾ ചെന്നുനില്‍ക്കുന്നത്. ധാരാളം ഭക്തര്‍ എത്തുന്ന ഒരു സ്ഥലം കൂടിയാണിത്. ഒരു പ്രധാന ശിവലിംഗവും മറ്റു രണ്ടു ചെറിയ ലിംഗങ്ങളുമാണ് ക്ഷേത്രത്തിലുള്ളത്.ക്ഷേത്രത്തിനപ്പുറം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഒരു ട്രെക്കിങ് റൂട്ടുണ്ട്. കുത്തനെയുള്ളതും ഇടുങ്ങിയതുമായ ഈ പാതയിലൂടെ നടക്കുമ്പോള്‍ പല വലിപ്പത്തിലും ആഴത്തിലുമുള്ള ഗുഹകൾ കാണാം. മുകളിൽ എത്തിയാൽ കോലാർ പട്ടണത്തിന്‍റെ അതിസുന്ദരമായ കാഴ്ച കാണാം. മഞ്ഞുകാലത്ത് വളരെ സുന്ദരമാണ് ഇവിടെ നിന്നുള്ള കാഴ്ച. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, വിവിധ രൂപങ്ങളിൽ കൊത്തിയെടുത്ത ചില പാറകളുമുണ്ട് ഇവിടെ.
കുന്നിന്‍മുകളില്‍ ആവശ്യമെങ്കില്‍ രാത്രി ക്യാംപിങ് ചെയ്യാനും പറ്റും. ഇതിനായി പ്രാദേശിക ഗൈഡുകളുടെ സഹായം തേടാം. തണുപ്പിനുള്ള വസ്ത്രങ്ങള്‍, ഭക്ഷണം, ടോര്‍ച്ച് മുതലായവ കയ്യില്‍ കരുതണം. ഒക്‌ടോബർ മുതൽ മാർച്ച് വരെയാണ് അന്തർഗംഗ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, മൺസൂൺ കഴിഞ്ഞപാടെയുള്ള ഈ സമയം മലനിരകളില്‍ മഞ്ഞുവീഴുന്ന തണുപ്പുകാലമാണ്. ട്രെക്കിംഗ് നടത്താനും മലനിരകളിലെ ഗുഹകള്‍ സന്ദര്‍ശിക്കാനുമെല്ലാം ഈ സമയം ഏറെ അനുയോജ്യമാണ്. മാര്‍ച്ച് കഴിഞ്ഞുള്ള വേനൽക്കാലം വളരെയധികം ചൂടുള്ളതും ഈർപ്പവുമാണ്,റോഡ്, റെയിൽ മാർഗങ്ങളില്‍ അന്തർഗംഗയിലെത്താം. അന്തർഗംഗയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കോലാറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അന്തർഗംഗയ്ക്ക് ഏറ്റവും അടുത്തുള്ള ബ്രോഡ് ഗേജ് റെയിൽവേ സ്റ്റേഷനുകൾ ബെംഗളൂരുbfലാണ്(68 കി.മീ). 70 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
STORY HIGHLLIGHTS : anthargange-cave-trekking-perfect-weekend-gateway-across-bangalore