സീരിയൽ താരമായും സിനിമ താരമായും സോഷ്യൽ മീഡിയ താരമായുമൊക്കെ മലയാളികൾക്ക് സുപരിചിയാണ് മിനു മുനീർ. തമിഴ് സിനിമകളിലുള്‍പ്പെടെ ഗ്ലാമര്‍ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് മിനു. മിനു കുര്യൻ മിന്നു കുര്യൻ എന്നിങ്ങനെ സ്‌ക്രീനിൽ നിറഞ്ഞുനിന്ന താരം ബൈബിളിലെ ചില ആശയകുഴപ്പങ്ങൾ തന്നെ അലട്ടിയെന്ന കാരണം കൊണ്ടാണ് ഇസ്‌ലാം മതത്തിലേക്ക് മാറിയതും മിനു മുനീർ ആകുന്നതും.
2011-ലെ നാടമേ ഉലകം നാടകമേ ഉലകം എന്ന സിനിമയിലൂടെയാണ് മിനുവിന്റെ തുടക്കം. തുടര്‍ന്ന് കലണ്ടര്‍, ടാ തടിയാ, വണ്‍ വേ ടിക്കറ്റ്, പ്രമുഖന്‍, പ്രബലന്‍ നല്ല പാട്ടുകാര്‍, ദേ ഇങ്ങോട്ട് നോക്കിയേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമെ പുല്ല്‌കെട്ട് മുത്തമ്മ (തമിഴ്)കാമദേവി (തെലുങ്ക്) തുടങ്ങിയ അന്യ ഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. എന്നാൽ ചില വിഷയങ്ങളിൽ നേരിട്ട ബുദ്ധിമുട്ടുകൾ കാരണം താരം ചെന്നൈയിലേക്ക് താമസം മാറ്റി
പത്തനംതിട്ട തിരുവല്ലയിലാണ് മിനു പ്രാഥമിക വിദ്യാഭ്യാസകാലം പൂർത്തിയാക്കിയത്. പിന്നീട് ഉപരിപഠനം നടത്തിയത് മംഗലാപുരത്തെ എസ്.ഡി.എം. ലോ കോളേജിലും. ശേഷം നിരവധി സിനിമകളില്‍ വേഷമിട്ടു. മതം മാറ്റത്തിന് പിന്നില്‍ ബൈബിളിലെ ചില ആശയകുഴപ്പങ്ങളുണ്ടെന്നും ആ സംശയങ്ങള്‍ ഇല്ലാതാക്കാൻ വൈദീകര്‍ക്ക് കഴിഞ്ഞില്ലെന്നുമാണ് മതം മാറിയപ്പോൾ താരം പറഞ്ഞത്.
ജീവിതത്തിൽ പലപ്പോഴായുണ്ടായ പല സംശയങ്ങളും തീര്‍ത്തത് ഖുര്‍ആന്‍ ആണ് എന്നും താരം പറയുകയുണ്ടായി. അല്ലാഹുവിൽ വിശ്വസിക്കുന്ന മിനു ഉംറയും നടത്തിയിരുന്നു. മുൻപ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ തരംഗം സൃഷ്ടിച്ചിരുന്നു,